തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമ ഡോ ബി ​ഗോവിന്ദന്റെ വീട്ടിൽ മോഷണം (Robbery). രണ്ടര ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങളും 60,000 രൂപയും മോഷ്ടിക്കപ്പെട്ടു. പുലർച്ചെ 1.30 ക്കും 3.30 ക്കും ഇടയിലാണ് മോഷണം നടന്നതെന്ന് പൊലീസ് പറയുന്നു. മകളുടെ ഭാ​ഗിൽ നിന്നാണ് ഡയമണ്ട് ആഭരണങ്ങളും പണവും എടുത്തത്. മകൾ നാളെ ബെം​ഗളൂരുവിലേക്ക് പോകാനിരിക്കുകയായിരുന്നു. ഇതിനായി തയ്യാറാക്കി വച്ചിരുന്ന ബാ​ഗിൽ നിന്നാണ് ആഭരണങ്ങളും പണവും കവർന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അടുത്ത വീട്ടിലെ കോറിഡോറിൽ നിന്നാകാം മോഷ്ടാവ് കടന്നത് എന്നതാണ് പ്രാഥമിക നി​ഗമനം. ഒരാളാണ് മോഷണം നടത്തിയത്. ഇയാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ (CCTV) പതിഞ്ഞിട്ടുണ്ട്. കുറേ നാളുകളായി നിരീക്ഷണം നടത്തിയതിന് ശേഷം കൃത്യമായ ആസൂത്രണത്തോടെയാണ് മോഷണം നടത്തിയിരിക്കുന്നതെന്നാണ് പൊലീസ് (Police) വ്യക്തമാക്കുന്നത്.


ALSO READ: തിരുവനന്തപുരത്ത് 100 പവൻ സ്വർണം കവർന്ന സംഭവം; മൂന്ന് പ്രതികൾ പിടിയിലെന്ന് സൂചന


എല്ലാ വാതിലുകളും അടച്ചിട്ടിരിക്കുകയായിരുന്നു. കോറിഡോർ മാത്രമാണ് തുറന്ന് കിടന്നത്. വിരലടയാള വിദ​ഗ്ധർ അടക്കമുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാവിനായി മ്യൂസിയം പൊലീസ് തിരച്ചിൽ ശക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.