തിരുവനന്തപുരം: തലസ്ഥാനത്ത് നൂറ് പവൻ സ്വർണം കവർന്ന (Theft) കേസിൽ മൂന്ന് പേർ പിടിയിൽ. വാഹനവും കസ്റ്റഡിയിലെടുത്തതായി സൂചന. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ പള്ളിപ്പുറം ടെക്നോ സിറ്റിക്ക് സമീപത്ത് വച്ചാണ് കവർച്ച നടന്നത്. വഴിയിൽ കാർ തടഞ്ഞ് നിർത്തി അജ്ഞാത സംഘം മുളക് പൊടി എറിഞ്ഞ് ഭീതി പരത്തുകയായിരുന്നു. തുടർന്ന് നൂറ് പവനോളം സ്വർണം കവർന്ന് രക്ഷപ്പെടുകയായിരുന്നു.
സ്വർണാഭരണങ്ങൾ നിർമിച്ച് ജ്വല്ലറികൾക്ക് വിൽക്കുന്ന മഹാരാഷ്ട്ര സ്വദേശി സമ്പത്തിന് നേരെയാണ് ആക്രമണം (Attack) ഉണ്ടായത്. ആറ്റിങ്ങലിലെ ഒരു സ്വർണക്കടയിലേക്ക് നൽകാനുള്ള സ്വർണം കൊണ്ടു വരുന്ന വഴിയാണ് ആക്രമണം ഉണ്ടായത്. രണ്ട് കാറുകളിലായി എത്തിയ അജ്ഞാതസംഘം ഇയാളെ തടഞ്ഞുനിർത്തി സ്വർണം കവരുകയായിരുന്നു.
ALSO READ: Kannur വിമാനത്താവളത്തിൽ വൻ സ്വർണവേട്ട
സംഭവത്തിൽ മംഗലപുരം പൊലീസ് കേസെടുത്തിരുന്നു. സമ്പത്തിന്റെ ഡ്രൈവർ അരുണിനെയും കവർച്ചാ സംഘം ആക്രമിച്ചെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, സംഭവസമയത്ത് കാറിൽ കൂടെയുണ്ടായിരുന്ന ബന്ധുവായ ലക്ഷ്മണയെ കാണാനില്ലെന്നും പരാതിയിൽ പറയുന്നു. രണ്ട് കാറുകളിലായി എത്തിയ കവർച്ചാ സംഘം സമ്പത്ത് സഞ്ചരിച്ചിരുന്ന കാർ തടഞ്ഞ് നിർത്തുകയായിരുന്നു. കാർ നിർത്തിയതിന് പിന്നാലെ സംഘം വെട്ടുകത്തി കാണിച്ച് ഭീഷണിപ്പെടുത്തി മുഖത്തേക്ക് മുളക് പൊടിയെറിഞ്ഞു. കൂടാതെ സമ്പത്തിന്റെ ഡ്രൈവറായ അരുണിനെ കാറിൽ നിന്നിറക്കി അക്രമികളുടെ കാറിൽ കയറ്റി മർദിച്ചു. ഇതിന് ശേഷം വാമനപുരത്തിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. ഇതിന് ശേഷം അക്രമികൾ കടന്നുകളഞ്ഞതായാണ് പരാതിയിൽ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.