Bhima Jewellery ഉടമയുടെ വീട്ടിൽ മോഷണം നടത്തിയ ആളുടെ ചിത്രം പുറത്ത് വിട്ടു, കൈയ്യിൽ ടാറ്റൂ ഉണ്ടെന്ന് പൊലീസ്
ഉത്തരേന്ത്യൻ സ്വദേശി ആയിരിക്കും മോഷ്ടാവ് എന്നാണ് പൊലീസിന്റെ നിഗമനം. കാരണം സിസിടിവി ദൃശ്യങ്ങളിൽ മോഷാടാവിന്റെ കൈയ്യിൽ ടാറ്റൂ പതിപ്പിച്ചിരിക്കുന്നത് വ്യക്തമായി കാണാൻ സാധിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.
Thiruvananthapuram : കേരളത്തിലെ പ്രമുഖ സ്വർണ്ണാഭാരണ വ്യപാരിയായ ഭീമാ ജുവലറിയുടെ (Bhima Jewellers) ഉടമയുടെ വീട്ടിൽ മോഷണം നടത്തിയ ആളുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. മോഷണം നടന്ന വീട്ടിലെ CCTV ക്യാമറയിൽ പതിഞ്ഞ ദൃശങ്ങളാണ് പൊലീസ് പുറത്ത് വിട്ടിരിക്കുന്നത്.
ഉത്തരേന്ത്യൻ സ്വദേശി ആയിരിക്കും മോഷ്ടാവ് എന്നാണ് പൊലീസിന്റെ നിഗമനം. കാരണം സിസിടിവി ദൃശ്യങ്ങളിൽ മോഷാടാവിന്റെ കൈയ്യിൽ ടാറ്റൂ പതിപ്പിച്ചിരിക്കുന്നത് വ്യക്തമായി കാണാൻ സാധിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇത്രയും സുരക്ഷ സൗകര്യങ്ങളും വളർത്ത് നായക്കളും ഉള്ള വീട്ടിൽ അനയാസം എത്താൻ സാധിക്കുന്നത് പ്രതിയ്ക്ക് അസാമാന്യമായ മെയ് വഴക്കമുണ്ടാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
എന്നാൽ ജുവലറി ഉടമയുടെ വീടിനെ കുറച്ച് കൃത്യമായ ധാരണയുള്ളവർക്ക് മാത്രമെ ഇത്തരത്തിൽ മോഷണം നടത്താൻ സാധിക്കൂ എന്ന് പൊലീസ് ആദ്യ മുതൽ തന്നെ പിന്തുടരുന്ന നിഗമനമാണ്. ഇതെതുടർന്ന് പൊലീസ് ഭീമ ജുവലറി ഉടമയുടെ വീട്ടിൽ നേരത്തെ ജോലിക്ക് നിന്നവരെ ലക്ഷ്യം വെച്ച് അന്വേഷണം പുരോഗമിക്കുന്നമുണ്ട്.
ALSO READ : ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിൽ മോഷണം; ഡയമണ്ട് ആഭരണങ്ങളും പണവും മോഷ്ടിച്ചു
ഏപ്രിൽ 14ന് പുലർച്ചെയായിരുന്നു തിരുവനന്തപുരത്തെ ജുവലറി ഉടമയുടെ വീട്ടിൽ മോഷണം നടന്നത്. രണ്ടര ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങളും 60,000 രൂപയും മോഷ്ടിക്കപ്പെട്ടു. ഉടമയുടെ മകളുടെ ബാഗിൽ നിന്നാണ് ഡയമണ്ട് ആഭരണങ്ങളും പണവും എടുത്തത്. മകൾ അടുത്ത ദിവസം ബെംഗളൂരുവിലേക്ക് പോകാനിരിക്കവെ ആയിരുന്നു മോഷണം. ഇതിനായി തയ്യാറാക്കി വച്ചിരുന്ന ബാഗിൽ നിന്നാണ് ആഭരണങ്ങളും പണവും കവർന്നത്. മ്യൂസിയം പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.
ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.