Robbery: മൂവാറ്റുപുഴയിൽ വീട്ടമ്മയെ കുളിമുറിയിൽ പൂട്ടിയിട്ട് സ്വർണവും പണവും കവർന്നു
Robbery in Muvattupuzha: വീട് വൃത്തിയാക്കി കൊണ്ടിരുന്ന പത്മിനിയെ പുറകിൽനിന്നും കടന്നുപിടിച്ച് വായിൽ തുണി തിരുകി ബാത്റൂമിൽ അടയ്ക്കുകയായിരുന്നു.
എറണാകുളം: മൂവാറ്റുപുഴയിൽ പട്ടാപ്പകൽ വീട്ടമ്മയെ കുളിമുറിയിൽ പൂട്ടിയിട്ട് സ്വർണാഭരണങ്ങളും പണവും കവർന്നു. മൂവാറ്റുപുഴ കിഴക്കേക്കരയിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. കളരിക്കൽ മോഹനൻ്റെ വീട്ടിലാണ് മോഷണം നടന്നത്. മോഹനന്റെ ബന്ധുവായ പത്മിനി എന്ന സ്ത്രീയെയാണ് മോഷ്ടാവ് വായിൽ തുണി തിരുകിയ ശേഷം ബാത്റൂമിൽ പൂട്ടിയിട്ടത്. തുടർന്ന് അലമാരിയിൽ സൂക്ഷിച്ചിരുന്ന 20 പവനോളം സ്വർണവും, 20,000 രൂപയും കവരുകയും ചെയ്തു. പത്മിനിയുടെ കഴുത്തിൽ കിടന്ന മാലയും മോഷ്ടാവ് തട്ടിയെടുത്തു.
മോഹനൻ്റെ മരിച്ചുപോയ ഭാര്യയുടെയും, മക്കളുടെയും, ചെറുമക്കളുടെയും സ്വർണാഭരണങ്ങളാണ് അലമാരയിൽ സൂക്ഷിച്ചിരുന്നത്. ഇതെല്ലാം മോഷണം പോയിട്ടുണ്ടെന്നാണ് വിവരം. വീട് വൃത്തിയാക്കി കൊണ്ടിരുന്ന പത്മിനിയെ പുറകിൽനിന്നും കടന്നുപിടിച്ച് വായിൽ തുണി തിരുകി ബാത്റൂമിൽ അടയ്ക്കുകയായിരുന്നു. അതിനു ശേഷമാണ് മുറികളിൽ ഉണ്ടായിരുന്ന അലമാരകൾ കുത്തിതുറന്ന് മോഷണം നടത്തിയത്. മോഷ്ടാവിനെകുറിച്ച് യാതൊരു വിവരവും ലഭ്യമായിട്ടില്ല.
മോഷ്ടാവ് രക്ഷപ്പെട്ടതിന് ശേഷമാണ് പത്മിനി വാതിൽ തുറന്ന് പുറത്തുകടന്നത്. ഇതിനുശേഷമാണ് മറ്റുള്ളവരെ വിവരം അറിയിച്ചത്. മൂവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസിൻ്റ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. ഡോഗ് സ്ക്വാഡും, ഫിംഗർ പ്രിൻറ് ഉദ്യോഗസ്ഥരും വിവരങ്ങൾ ശേഖരിക്കും. പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
Crime: കല്യാണം വിളിക്കാത്തതിന് വീടിനു കല്ലെറിഞ്ഞു; യുവാവിനെ വെട്ടിക്കൊന്നു
കോട്ടയം: കറുകച്ചാലിൽ യുവാവ് വെട്ടേറ്റു മരിച്ചു. കറുകച്ചാൽ ഉമ്പിടി സ്വദേശി കുറ്റിയാനിക്കൽ ബിനു (36) ആണ് കൊല്ലപ്പെട്ടത്.മുൻ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു. പ്രതികളായ വിഷ്ണു, സെബാസ്റ്റ്യൻ എന്നിവർ സ്റ്റേഷനിൽ കീഴടങ്ങി.
ഞായറാഴ്ച രാത്രി ഒൻപതു മണിയോടെയായിരുന്നു സംഭവം. ശരീരമാസകലം വെട്ടേറ്റ ബിനുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചയോടെ മരിച്ചു.
കല്യാണം വിളിക്കാത്തതിന് കൊല്ലപ്പെട്ട ബിനു പ്രതിയായ സെബാസ്റ്റ്യൻറെ വീടിനു കല്ലെറിഞ്ഞും മറ്റൊരു പ്രതിയായ വിഷ്ണുവിനെ ഭാര്യയുടെ മുന്നിൽ വെച്ച് ഭീഷണിപ്പെടുത്തിയതും അക്രമത്തിന് കാരണമായി പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...