ഹോങ്കോങ്: മോഡലും സമൂഹമാധ്യമതാരവുമായ അബി ചോയ്‌യുടെ കൊലപാതകത്തിൽ മുൻ ഭർത്താവും ബന്ധുക്കളും അറസ്റ്റിൽ. ചോയ്‌യുടെ മുൻ ഭർത്താവ് അലക്സ് ക്വാങ്, അലക്സിന്റെ സഹോദരൻ ആന്റണി, അവരുടെ പിതാവ് ക്വോങ് കൊ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊലക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. അന്വേഷണം തടസ്സപ്പെടുത്താൻ ശ്രമിച്ചതിന് അലക്സിന്റെ മാതാവ് ജെന്നി ലീക്കെതിരെയും കേസെടുത്തു. ഫെബ്രുവരി 21 മുതലാണ് അബിയെ കാണാതാകുന്നത്. ഇൻസ്റ്റാഗ്രാമിൽ ഒരു ലക്ഷത്തിലേറെ ഫോളേവേഴ്സ് ഉള്ള വ്യക്തിയാണ് അബി ചോയ് എന്ന 28കാരി. പ്രമുഖ ഫാഷൻ മാഗസിന്റെ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളായിരുന്നു ചോയ് അവസാനമായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
അബിയുടെ മുൻ ഭാർത്താവ് അലക്സ് ക്വാങ്ങിന്റെ പിതാവ് ക്വോങ് കൊ വാടകയ്ക്കെടുത്ത വീട്ടിലെ ഫ്രിജിൽ നിന്ന് ചോയ്‌യുടെ ശരീരഭാഗങ്ങൾ കണ്ടെടുത്തിരുന്നു. ഞായറാഴ്ചയാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. തലയോട്ടിയും വാരിയെല്ലുകളും മുടിയുമാണ് അന്വേഷണ സംഘം കണ്ടെത്തിയത്. മറ്റു ശരീരഭാഗങ്ങളും കൈകാലുകളും കണ്ടെത്താനുണ്ട്. ചോയ്‌യുടെ വസ്ത്രങ്ങളും മാംസം മുറിക്കുന്ന യന്ത്രവും അറക്കവാളും വാടക വീട്ടിൽ നിന്നും കണ്ടെത്തി.
Also Read: ചാരപ്പണിയിലെ വമ്പന്‍മാര്‍... നുഴഞ്ഞുകയറി വിവരമെടുക്കും, കൊല്ലും, അട്ടിമറിയ്ക്കും! ആരൊക്കെ?
മുൻ ഭർത്താവ് അലക്സുമായി അബി ചോയ്‌ക്ക് സാമ്പത്തിക തർക്കങ്ങളുണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്. ക്രിസ് ടാം ആണ് ചോയ്‌യുടെ ഭർത്താവ്. ചോയ്ക്ക് 4 മക്കളാണുള്ളത്. മൂത്ത 2 കുട്ടികളുടെ പിതാവാണ് അറസ്റ്റിലായ അലക്സ് ക്വാങ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...