പരിശോധന കണ്ട് പേടിച്ചിരുന്നു, പുറത്തിറങ്ങിയപ്പോൾ പൊക്കി; 21 കിലോ കഞ്ചാവ്,കായംകുളം സ്വദേശി അറസ്റ്റിൽ
ആന്ധ്ര - ഒറീസ്സ അതിർത്തി പ്രദേശത്ത് നിന്നും കഞ്ചാവ് വാങ്ങി, ട്രെയിനിൽ ആലപ്പുഴയിലേക്ക് കടത്താൻ ശ്രമിക്കവേ പ്രതി പിടിയിലായത്
പാലക്കാട്: ആ൪പിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്സ്സൈസ് സർക്കിളും പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ 21.2 കിലോ കഞ്ചാവ് പിടികൂടി.കായംകുളം ചിങ്ങോലി സ്വദേശിയായ മഹേഷ് മുരളി(27) ആണ് അറസ്റ്റിലായത്.
ആന്ധ്ര - ഒറീസ്സ അതിർത്തി പ്രദേശത്ത് നിന്നും കഞ്ചാവ് വാങ്ങി, ട്രെയിനിൽ ആലപ്പുഴയിലേക്ക് കടത്താൻ ശ്രമിക്കവേ പ്രതി പിടിയിലായത്. എക്സ്സൈസിന്റെ പരിശോധന കണ്ട് ട്രെയിനിൽ നിന്നും ഇറങ്ങി മറഞ്ഞിരുന്ന് പിന്നീട് പുറത്തു കടക്കാനായി റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിനടുത്തെത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്.
എറണാകുളം, ആലപ്പുഴ, കോട്ടയം ഭാഗങ്ങളിൽ ലഹരി വിൽപ്പന നടത്തുന്നവർക്കിടയിലെ മൊത്തവിതരണക്കാരനാണ് പ്രതി എന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമാക്കിയത്. ആലപ്പുഴയിൽ ഹൗസ്ബോട്ട് ജീവനക്കാരൻ ആയ മഹേഷ് തന്റെ ജോലി ലഹരി വിൽപ്പനയ്ക്കു മറയാക്കിയതായാണ് സംശയം. ഇയാൾക്ക് മറ്റു ലഹരിക്കടത്തു കേസുമായി ബന്ധമുണ്ടോ എന്ന കാര്യം പരിശോധിക്കുന്നുണ്ട്.ട്രെയി൯ മാർഗം ഉള്ള കഞ്ചാവ് കടത്തിനെതിരെയുള്ള പരിശോധനകൾ കൂടുതൽ ശക്തമായി തുടരുമെന്ന് ആ൪പിഎഫ് എക്സ്സൈസ് വൃത്തങ്ങൾ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...