Russian University Shooting: റഷ്യൻ സർവകലാശാലയിലെ വെടിവയ്പിൽ 8 മരണം: രക്ഷപ്പെടാൻ ജനാലയിലൂടെ ചാടി വിദ്യാര്‍ഥികള്‍
പേം സർവകലാശാലയിൽ (Perm University) വിദ്യാർഥികൾക്ക് നേരെയുണ്ടായ വെടിവയ്പിൽ (Shooting) എട്ട് പേർ മരിച്ച സംഭവത്തിൽ പ്രതിയെ അന്വേഷണ സംഘം പിടികൂടി.
Moscow: റഷ്യയിലെ (Russia) പേം സർവകലാശാലയിൽ (Perm University) വിദ്യാർഥികൾക്ക് നേരെയുണ്ടായ വെടിവയ്പിൽ (Shooting) എട്ട് പേർ മരിച്ചു. സംഭവത്തിൽ 10 പേർക്ക് പരിക്കേറ്റിട്ടുണ്ട്. വെടിവച്ചയാളെ (Gunman) അന്വേഷണ സംഘം പിടികൂടി. സർവകലാശാലയിലെ (University) ഒരു വിദ്യാർഥി തന്നെയാണ് അക്രമിയെന്ന് അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു.
തിങ്കളാഴ്ച്ച രാവിലെ 11 മണിയോടെ പേം ക്രായി മേഖലയിലുള്ള പേം സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലാണ് സംഭവം. കറുത്ത വേഷവും ഹെൽമറ്റും ധരിച്ച് മുഖം മറച്ചുകൊണ്ടാണ് അക്രമി തോക്കുമായി എത്തിയത്. തോക്കേന്തിയെത്തിയ അക്രമി മറ്റ് വിദ്യാർഥികൾക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.
Also Read: കാലിഫോർണിയയിലെ സാൻജോസിൽ വെടിവെപ്പ്; എട്ട് പേരെ കൊലപ്പെടുത്തി അക്രമി സ്വയം വെടിയുതിർത്ത് മരിച്ചു
അക്രമിയിൽ നിന്ന് രക്ഷപ്പെടാനായി വിദ്യാർഥികൾ ഓഡിറ്റോറിയത്തിൽ കയറി വാതിൽപൂട്ടി. രക്ഷപ്പെടാനായി ചില വിദ്യാർഥികൾ ജനാലവഴി പുറത്തുചാടുന്ന ദൃശ്യങ്ങളും റഷ്യൻ മാധ്യമങ്ങൾ പുറത്തുവിട്ടു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ജനാലവഴി ചാടിയ നിരവധി പേർക്ക് പരിക്കേറ്റതായി ആരോഗ്യ മന്ത്രാലയം പറയുന്നു.
അറസ്റ്റ് ചെയ്യുന്നതിനിടെ, പ്രതിക്ക് പരിക്കേറ്റിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അന്വേഷണ സമിതി പ്രതിനിധി വെറ്റ്‌ലാന പെട്രെങ്കോ മാധ്യമങ്ങളോട് പറഞ്ഞു. തോക്കുമേന്തി അക്രമി നടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. റഷ്യയിൽ താരതമ്യേന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വെടിവയ്പുകൾ നടക്കുന്നത് കുറവാണ്.
2021 മെയ് മാസത്തിൽ റഷ്യയിലെ (Russia) ടറ്റർസ്ഥാൻ മേഖലയിലെ കസൻ നഗരത്തിലെ സ്കൂളിൽ നടന്ന വെടിവയ്പാണ് അവസാനമായി രാജ്യത്ത് നടന്ന ഏറ്റവും ഭീകരമായ ആക്രമണം. 19 വയസ്സുകാരനായ അക്രമി നടത്തിയ വെടിവയ്പിൽ 7 കുട്ടികൾ ഉൾപ്പെടെ 9 പേർ കൊല്ലപ്പെട്ടു. ഒട്ടേറെ പേർക്ക് പരുക്കേറ്റു. അക്രമിയിൽ നിന്നു രക്ഷപ്പെടാൻ 4 നില കെട്ടിടത്തിന്റെ മുകളിൽ നിന്നു ചാടിയവർക്കും പരിക്കേറ്റിരുന്നു. സ്കൂളിലെ എട്ടാം വർഷക്കാരായ 4 ആൺകുട്ടികളും 3 പെൺകുട്ടികളുമാണ് കൊല്ലപ്പെട്ടത്.
തുടർന്ന് പ്രസിഡന്റ് വ്ലാഡിമിർ പുചിൻ (Vladimir Putin) രാജ്യത്തെ തോക്ക് ലൈസൻസ് (Gun License) നയം പുനഃപരിശോധിക്കാൻ നിർദേശം നൽകി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...