കാലിഫോർണിയ: കാലിഫോർണിയയിലെ (California) സാൻജോസിൽ ബുധനാഴ്ച രാവിലെയുണ്ടായ വെടിവെപ്പിൽ എട്ട് പേർ കൊല്ലപ്പെട്ടു (Murder). സഹപ്രവർത്തകരായ എട്ട് പേരെ കൊലപ്പെടുത്തിയ ശേഷം അക്രമി സ്വയം വെടിയുതിർത്ത് മരിച്ചു. സാൻജോസിലെ റെയിൽ യാർഡിലാണ് സംഭവം നടന്നത്. സാന്ത ക്ലാര വാലി ട്രാൻസ്പോർട്ട് അതോറിറ്റി ജീവനക്കാരനാണ് വെടിവെപ്പ് നടത്തിയത്.
ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 6.30നാണ് വെടിവെപ്പുണ്ടായത് (Gun Shot). യാർഡിലെ ജീവനക്കാരാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റതായും പൊലീസ് (Police) വ്യക്തമാക്കി. റെയിൽവേ യാർഡിലെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്.
ALSO READ: PNB തട്ടിപ്പ് കേസിലെ പ്രതിയായ വജ്ര വ്യാപാരി മേഹുൽ ചോക്സിയെ ഡൊമിനിക്കയിൽ നിന്ന് പിടികൂടി
ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. അക്രമിയുടെ പേരോ പ്രായമോ സംഭവത്തിന് പിന്നിലുള്ള കാരണമോ അധികൃതർ വ്യക്തമാക്കിയിട്ടില്ല. സാമുൽ കാസിഡിയെന്ന 57കാരനാണ് ആക്രമണം നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2012 മുതൽ ഇയാൾ ട്രാൻസിസ്റ്റ് അതോറിറ്റിയിൽ ജോലി ചെയ്ത് വരികയാണ്.
സംഭവ സ്ഥലത്ത് നിന്ന് സ്ഫോടനത്തിന് ഉപയോഗിക്കുന്ന വസ്തു കണ്ടെടുത്തതിനാൽ ബോംബ് സ്ക്വാഡും പരിശോധന നടത്തി. ആക്രമണത്തിൽ പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. ഇയാളുടെ നില അതീവഗുരുതരമായി തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...