തൃശൂർ: നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ സേഫ് ആൻഡ് സ്ട്രോങ് ചിട്ടിക്കമ്പനി ഉടമ പ്രവീൺ റാണയെ റിമാൻഡ് ചെയ്തു. ഈ മാസം 27 വരെയാണ് റിമാൻഡ് ചെയ്തത്. പൊള്ളാച്ചി ദേവരായപുരത്തു നിന്നാണ് ഇയാളെ പോലീസ് കഴ‍ിഞ്ഞ ദിവസം പിടികൂടിയത്. വഞ്ചനക്കുറ്റം, ചട്ടവിരുദ്ധ നിക്ഷേപം തടയൽ (ബഡ്സ്) നിയമം തുടങ്ങിയവയാണ് റാണയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇയാൾ 100 കോടി തട്ടിച്ചെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. 30ലേറെ കേസുകളാണ് പ്രവീൺ റാണയ്ക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കണ്ണൂർ ടൗൺ സ്റ്റേഷനിൽ ഇന്നലെ 5 കേസുകൾ കൂടി ഇയാൾക്കെതിരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

താൻ ആരെയും പറ്റിച്ചിട്ടില്ലെന്നും എല്ലാവർക്കും പണം തിരിച്ചു നൽകുമെന്നും പ്രവീൺ റാണ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ബിസിനസ് മാത്രമാണ് ചെയ്തത്, അതിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകുമെന്നും മാറി നിന്നത് ജാമ്യ നേടുന്നതിന് വേണ്ടിയാണെന്നും റാണ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം പ്രവീൺ റാണയിൽ നിന്നും പോലീസിന് പണം കണ്ടെത്താനായിട്ടില്ല എന്നാണ് വിവരം. റാണയുടെ ഏഴ് അക്കൗണ്ടുകൾ പോലീസ് പരിശോധിച്ചെങ്കിലും അതിലൊന്നും പണം ഉണ്ടായിരുന്നില്ല. ഇയാൾ സുഹൃത്തുക്കളെ ബിനാമികളാക്കിയാണ് പണം കൈമാറിയിരുന്നതെന്നാണ് വിവരം.


Also Read: നിക്ഷേപ തട്ടിപ്പ്: ചെയ്തത് ബിസിനസ് മാത്രം; ആരെയും പറ്റിച്ചിട്ടില്ല, പണം തിരിച്ചുനൽകുമെന്ന് പ്രവീൺ റാണ


 


സേഫ് ആന്റ് സ്ട്രോങ് എന്ന ചിട്ടി കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ പ്രവീൺ റാണ 100 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് നടത്തിയിരിക്കുന്നത്. ഉന്നത വ്യക്തികളുമൊത്തുളള ചിത്രങ്ങൾ പ്രചരിപ്പിച്ചാണ് ഇയാൾ നിക്ഷേപകരുടെ വിശ്വാസം ആർജിച്ചത്. സേഫ് ആന്‍റ് സ്ട്രോങ് കൺസൾട്ടൻറ് സ്ഥാപനത്തിൽ നിക്ഷേപിച്ചാൽ 48 ശതമാനം വരെ പലിശയായിരുന്നു വാദ്ഗാനം. സ്ഥാപനത്തിന്‍റെ ഫ്രാഞ്ചൈസി എന്ന പേരിൽ നിക്ഷേപകരുമായി കരാർ ഒപ്പിട്ടായിരുന്നു തട്ടിപ്പ്. ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്നയാൾക്ക് പ്രതിവ‍ർഷം 39,000 രൂപ നൽകുമെന്നായിരുന്നു വാഗ്ദാനം. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.