ഇടുക്കി: വിൽപനക്കായി സൂക്ഷിച്ച 120 കിലോ ചന്ദനത്തടി തൊടുപുഴയിൽ വനം വകുപ്പ് പിടികൂടി. ചന്ദനതടി വാങ്ങേനെന്ന വ്യാജേന എത്തിയാണ് വനം വകുപ്പ് ഫ്ലയിങ്ങ് സ്ക്വാഡ് പ്രതികളെ പിടികൂടിയത്.തൊടുപുഴയ്ക്കടുത്ത്  മുട്ടം ആൽപാറക്ക് സമീപം  ജനിമോൻ ചാക്കോ യുടെ വീട്ടിൽ നിന്നുമാണ് ചന്ദനത്തടികൾ വനം വകുപ്പ് ഫ്ലയിങ് സ്‌ക്വാഡ് പിടികൂടിയത്. ഇടപാടുകാരും വിൽപനക്കാരും ഇടനിലക്കാരും ഉൾപ്പടെ ഏഴ് പേരാണ് പിടിയിലായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വണ്ണപ്പുറം പുളിക്കത്തൊട്ടി സ്വദേശികളായ കുന്നേൽ ആൻ്റോ ആൻ്റണി, കുന്നേൽ കെ.എ ആൻ്റണി, കരോട്ടുമുറിയിൽ ബിനു ഏലിയാസ് , മുട്ടം സ്വദേശി കല്ലേൽ ജനിമോൻ ചാക്കോ, കാളിയാർ സ്വദേശി തെക്കേപ്പറമ്പിൽ ബേബി സാം , മേച്ചാൽ സ്വദേശികളായ കുന്നത്ത്മറ്റത്തിൽ സ്റ്റീഫൻ, ചെമ്പെട്ടിക്കൽ ഷൈജു ഷൈൻ എന്നിവരാണ് പിടിയിലായത്.


ഫ്ലയിങ്ങ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്  ചന്ദനതടി വാങ്ങേനെന്ന വ്യാജേന തിരുവനന്തപുരം വനം വകുപ്പ് ഇൻ്റലിജൻസും തൊടുപുഴ വിജിലൻസ് ഫ്ലയിങ്ങ് സ്ക്വാഡും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്. പിടികൂടിയ ചന്ദനത്തിന് വിപണിയിൽ 30 ലക്ഷത്തിലധികം രൂപ വിലവരുമെന്ന് വനം വകുപ്പ്  അധികൃതർ പറഞ്ഞു. ചന്ദനത്തടികൾ ഒന്നിലധികം സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ചതായിരിക്കാമെന്നാണ് സൂചന. വിപണിയിൽ ഉയർന്ന വില ലഭിക്കുന്ന മറയൂർ ചന്ദനം ഉൾപ്പടെ ഇതിൽ ഉള്ളതായും സംശയമുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.