Sandalwood Seized : ആറ്റിങ്ങലിൽ നാല് ലക്ഷം രൂപയോളം വരുന്ന 45 കിലോ ചന്ദനത്തടി പിടികൂടി
Sandalwood വനം വകുപ്പ് (Kerala Forest Department) ഉദ്യോഗസ്ഥർ പിടികൂടി. ആറ്റിങ്ങൽ തോട്ടവാരം അനിൽ ഭവനിൽ അനിൽ കുമാറിന്റെ വീട്ടിൽ നിന്നാണ് ഫോറെസ്റ്റ് ഉദ്യോഗസ്ഥർ ചന്ദനം പിടികൂടിയത്.
Thiruvananthapuram : വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 45 കിലോ ചന്ദനത്തടി (Sandalwood) വനം വകുപ്പ് (Kerala Forest Department) ഉദ്യോഗസ്ഥർ പിടികൂടി. ആറ്റിങ്ങൽ തോട്ടവാരം അനിൽ ഭവനിൽ അനിൽ കുമാറിന്റെ വീട്ടിൽ നിന്നാണ് ഫോറെസ്റ്റ് ഉദ്യോഗസ്ഥർ ചന്ദനം പിടികൂടിയത്. പ്രതിയായ അനിൽ കുമാറിനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
തിരുവനന്തപുരം ഫ്ലയിങ് സ്‌ക്വാഡ് DFO എ ഷാനവാസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അനിൽ കുമാർ തന്റെ ആറ്റിങ്ങിലെ വീട്ടിൽ ചന്ദനം സൂക്ഷിച്ചിരിക്കുന്നത് കണ്ടെത്തിയത്. വീടിന്റെ സമീപത്തുള്ള സിന്തറ്റിക് വാട്ടർ ടാങ്കിന്റെ ഉള്ളിൽ ചെത്തിമിനുക്കിയ ചന്ദന കഷ്ണങ്ങൾ ഒളിപ്പിച്ചനിലയിലായിരുന്നു സൂക്ഷിച്ചിരുന്നത്.
ALSO READ : Pocso: പ്രായപൂർത്തിയാവാത്ത കുട്ടിയെ വീട്ടിൽ വിളിച്ച് വരുത്തി പീഡിപ്പിച്ചു, പ്രതി അറസ്റ്റിൽ
വിപണിയിൽ ഏകദേശം നാല് ലക്ഷം രൂപയോളം വില കിട്ടാവുന്ന ചന്ദന കഷ്ണങ്ങളാണ് പിടിച്ചെടുത്തതെന്ന് ഫോറെസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു. തിരുവനന്തപുരം കൺട്രോൾ റൂം റെയിഞ്ച് ഓഫീസർ സലിൻ ജോസ്, ചുള്ളിമാനൂർ ഫ്ലയിങ് സ്‌ക്വാഡ് റെയിഞ്ച് ഓഫീസർ വി ബ്രിജേഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിൽ നടത്തിയത്.
തിരുവനന്തപുരം ഫ്ലയിങ് സ്‌ക്വാഡ് ഡിഎഫ്ഒ എ ഷാനവാസിന്റെ നേതൃത്വത്തിൽ ഫ്ലയിങ് സ്‌ക്വാഡ് റെയിഞ്ച് ഓഫീസർമാരായ സലിൻ ജോസ് , വി. ബ്രിജേഷ് ,സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ മാരായ തുളസിധരൻ നായർ, ഹരീന്ദ്രകുമാർ, ശ്രീജിത്ത് ,ബീറ്റ് ഫോറെസ്റ്റ് ഓഫീസർ മാരായ സജു, അനൂപ്, സനു, റിഞ്ചു ദാസ്, വിജയകുമാർ, ലല്ലുപ്രസാദ്, ആരതി വിനോദ്, ബാബുരാജ് എന്നിവർ അടങ്ങുന്ന സംഘമാണ് റെയിഡിൽ പങ്കെടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.