Santhanpara : ഇതര സംസ്ഥാനക്കാരിക്ക് പീഡനം; രണ്ട് പേർ കസ്റ്റഡിയിൽ
രാജകുമാരി ഖജനാപ്പാറയിൽ തോട്ടം ജോലിക്കായി എത്തിയ മാതാപിതാക്കളുടെ മകളാണ് പീഡനത്തിന് ഇരയായത്.
ഇടുക്കി: ശാന്തൻപാറയിൽ ഇതര സംസ്ഥാനകാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ കസ്റ്റഡിയിൽ. പതിനഞ്ചു വയസുകാരിയെയാണ് നാല് പേർ ചേർന്ന് ആക്രമിച്ചത്. ഞായാറാഴ്ച വൈകിട്ട് ആണ് സംഭവം.
രാജകുമാരി ഖജനാപ്പാറയിൽ തോട്ടം ജോലിക്കായി എത്തിയ മാതാപിതാക്കളുടെ മകളാണ് പീഡനത്തിന് ഇരയായത്. പെൺകുട്ടി സുഹൃത്തിനൊപ്പം തേയില തോട്ടം കാണുന്നതിനായി പൂപ്പാറ തേയില ചെരുവിൽ എത്തിയതായിരുന്നു.
ALSO READ: ഇടുക്കിയിൽ ഇതര സംസ്ഥാനക്കാരിയായ പെൺകുട്ടിക്ക് നേരെ ലൈംഗിക പീഡനം; 2 പേർ പിടിയിൽ
തേയില തോട്ടത്തിൽ നിന്നിരുന്ന സുഹൃത്തിനെയും പെൺകുട്ടിയെയും പൂപ്പാറ സ്വദേശികളായ യുവാക്കൾ ചേർന്ന് മർദ്ദിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തു.ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികൾ പെൺകുട്ടിയെയും സുഹൃത്തിനെയും രക്ഷിക്കുകയും ശാന്തൻപാറ പോലീസിൽ വിവരം അറിയിക്കുകയും ചെയ്‌തു.
സംഭവത്തിൽ രണ്ട് പേരെ ശാന്തൻപാറ പോലീസ് കസ്റ്റഡിയിൽ എടുത്തു.സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടന്നുവരുന്നതായി പോലീസ് അറിയിച്ചു ആക്രമണത്തിൽ പരിക്കേറ്റ പെൺകുട്ടിയും സുഹൃത്തും ചികിത്സാ തേടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...