ഇടുക്കിയിൽ ഇതര സംസ്ഥാനക്കാരിയായ പെൺകുട്ടിക്ക് നേരെ ലൈംഗിക പീഡനം; 2 പേർ പിടിയിൽ

ശാന്തൻപാറയിൽ ഇതര സംസ്ഥാനക്കാരിയായ പതിനഞ്ചുകാരിക്കെതിരെ ലൈംഗികാതിക്രമം. സംഭവം നടന്നത് ഇന്നലെ വൈകിട്ടാണ്. 

Written by - Zee Malayalam News Desk | Last Updated : May 30, 2022, 11:08 AM IST
  • ഇതര സംസ്ഥാനക്കാരിയായ പതിനഞ്ചുകാരിക്കെതിരെ ലൈംഗികാതിക്രമം
  • സംഭവം നടന്നത് ഇന്നലെ വൈകിട്ടാണ്
  • സുഹൃത്തിനൊപ്പം പൂപ്പാറ കാണാനെത്തിയ പെൺകുട്ടിയെ പ്രദേശവാസികളായ നാലു പേര്‍ ചേർന്നാണ് പീഡിപ്പിച്ചത്
ഇടുക്കിയിൽ ഇതര സംസ്ഥാനക്കാരിയായ പെൺകുട്ടിക്ക് നേരെ ലൈംഗിക പീഡനം; 2 പേർ പിടിയിൽ

ഇടുക്കി: ശാന്തൻപാറയിൽ ഇതര സംസ്ഥാനക്കാരിയായ പതിനഞ്ചുകാരിക്കെതിരെ ലൈംഗികാതിക്രമം. സംഭവം നടന്നത് ഇന്നലെ വൈകിട്ടാണ്.  സുഹൃത്തിനൊപ്പം പൂപ്പാറ കാണാനെത്തിയ  പെൺകുട്ടിയെ പ്രദേശവാസികളായ നാലു പേര്‍ ചേർന്നാണ് പീഡിപ്പിച്ചത്. 

Also Read: കാട്ടാക്കടയിൽ തോക്കുചൂണ്ടി കവർച്ച; ബൈക്കിലെത്തിയ മോഷ്ടാവ് കവർന്നത് ബധിരയും മൂകയുമായ സ്ത്രീയുടെ ആഭരണങ്ങൾ

തേയിലത്തോട്ടത്തിൽ സുഹൃത്തിനൊപ്പം സംസാരിക്കുകയായിരുന്ന പെൺകുട്ടിയെ പൂപ്പാറ സ്വദേശികളായ നാലു പേരാണ് ആക്രമിച്ചത്.  ഇവർ സുഹൃത്തിനെ മ‍‍ര്‍ദ്ദിക്കുകയും പെൺകുട്ടിയെ ലൈംഗീകാതിക്രമത്തിനിരയാക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. 

സംഭവത്തിൽ ഇന്നലെ തന്നെ പൊലീസ് കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി.  കേസിൽ അന്വേഷണം ആരംഭിച്ച പൊലീസ് പിടികൂടിയ രണ്ടുപേരെ ചോദ്യം ചെയ്യുകയാണ്. പ്രതികളിലൊരാൾ പ്രായപൂര്‍ത്തിയാകാത്തതാണെന്നാണ് വിവരം.  തോട്ടം തൊഴിലാളി മേഖലയിൽ രക്ഷകർത്താക്കളോടൊപ്പം ഇടുക്കിയിലെത്തിയതാണ് പെൺകുട്ടി.   

സംസ്ഥാനത്ത് കാലവർഷമെത്തി; 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് 

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷമെത്തി. ജൂൺ ഒന്നിന് എത്തേണ്ട കാലവർഷം രണ്ടു ദിവസം മുന്നേ എത്തിയിരിക്കുകയാണ്. ആദ്യം ഈ മാസം 27 ന് കാലവർഷം എത്തിയേക്കും എന്നായിരുന്നു പ്രവചനം. 

10 വർഷത്തിനിടെ ഇത് മൂന്നാമത്തെ തവണയാണ് ജൂൺ ഒന്നിന് മുൻപ് കാലവർഷം എത്തുന്നത്.  തുടക്കത്തിൽ വലിയ മഴയൊന്നും ഉണ്ടാകില്ലെന്നും എന്നാൽ ജൂൺ പകുതിയോടെ മഴ ശക്തമാകും എന്നുമാണ് റിപ്പോർട്ട്. വരുന്ന നാലു ദിവസം സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജോൺ ഒന്നുവരെ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News