തിരുവനന്തപുരം: കളിയിക്കാവിള കൊലപാതകത്തിൽ ഒളിവിലായിരുന്ന സുനിൽ കുമാർ പിടിയിലായതായി റിപ്പോർട്ട്. തിരുവന്തപുരം പാറശ്ശാലയിൽ നിന്നാണ് സുനിലിനെ പോലീസ് പിടികൂടിയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ക്വാറി ഉടമയുടെ കൊലപാതകം: ഒരാൾ കൂടി പിടിയിൽ


കേസിലെ രണ്ടാം പ്രതിയാണ് അറസ്റ്റിലായ സുനിൽ. ഒന്നും മൂന്നും പ്രതികളെ നേരത്തേ തന്നെ പിടികൂടിയിരുന്നു. അതിനിടെ കൊലപാതകം ഇൻഷുറൻസ് തട്ടിപ്പിന് വേണ്ടിയാണെന്ന സംശയത്തിലും പോലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. 


Also Read: ചന്ദ്ര രാശിയിൽ ശുക്രാദിത്യ യോഗം; ഈ രാശിക്കാർ ഇനി തൊടുന്നതെല്ലാം പൊന്ന്!


 


കൊല്ലപ്പെടുന്നതിന് മാസങ്ങൾക്ക് മുൻപ് ദീപുവെടുത്ത നാലുകോടിയോളം രൂപയുടെ ഇൻഷുറൻസ് തട്ടിയെടുക്കാൻ വേണ്ടിയാണോ കൊല നടന്നതെന്ന സംശയവും പോലീസിനുണ്ട്. അതുകൊണ്ടുതന്നെ 10 ലക്ഷം രൂപ തട്ടിയെടുക്കാൻ വേണ്ടിയാണ് ദീപുവിനെ കൊലപ്പെടുത്തിയതെന്ന അമ്പിളിയുടെ മൊഴി പോലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. 


Alsi Read: മാസത്തിന്റെ ആദ്യ ദിനത്തിൽ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത; സിലിണ്ടർ വില 31 രൂപ കുറച്ചു!


 


കൊല്ലപ്പെടുന്നതിന് മാസങ്ങൾക്ക് മുൻപ് ദീപു 3 കോടി 85 ലക്ഷം രൂപയുടെ ഇൻഷുറൻസ് എടുത്തിരുന്നു. ദീപുവിന്റെ ഈ ഇൻഷുറൻസ് തുകയുടെ നോമിനികളാരെന്ന് കണ്ടെത്താൻ തമിഴ്നാട് പോലീസ് കമ്പനിയെ സമീപിച്ചിട്ടുണ്ട്. ജൂൺ 24 ന് അർധരാത്രിയോടെയാണ് ക്വാറി ഉടമയായ ദീപുവിനെ കാറിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കളിയിക്കാവിളയിൽ കണ്ടെത്തിയത്. 


Also Read: ശുക്ര ബുധ സംയോഗത്താൽ ലക്ഷ്മി നാരായണ യോഗം ഈ രാശിക്കാർ പൊളിക്കും!


 


നെയ്യാറ്റിൻകര മുതൽ കാറിൽ ഒപ്പമുണ്ടായിരുന്ന പ്രതി അമ്പിളി ദീപുവിനെ കൊലപ്പെടുത്തിയ ശേഷം കടന്നുകളയുകയായിരുന്നു. കാറിൽനിന്ന് പ്രതി ഇറങ്ങി പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ പിടിക്കാൻ നിർണായകമായത്.