Quarry Owner Murder Case: ക്വാറി ഉടമയുടെ കൊലപാതകം: ഒരാൾ കൂടി പിടിയിൽ

Kaliyikkavila Murder: ഗൂഡാലോചനയിൽ പൂവാർ പൂങ്കുളം സ്വദേശിയായ പ്രദീപ് ചന്ദ്രനും പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 28, 2024, 10:40 AM IST
  • ക്വാറി ഉടമയായ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ
  • ഒളിവിലുള്ള രണ്ടാം പ്രതി സുനിലിന്റെ സുഹൃത്ത് പ്രദീപ് ചന്ദ്രനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
Quarry Owner Murder Case: ക്വാറി ഉടമയുടെ കൊലപാതകം: ഒരാൾ കൂടി പിടിയിൽ

തിരുവനന്തപുരം: കളിയിക്കാവിളയിൽ ക്വാറി ഉടമയായ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിലായതായി റിപ്പോർട്ട്. ഒളിവിലുള്ള രണ്ടാം പ്രതി സുനിലിന്റെ സുഹൃത്ത് പ്രദീപ് ചന്ദ്രനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. 

Also Read: ക്വാറി ഉടമയെ കഴുത്തറുത്ത് കൊന്ന സംഭവം; പ്രതി കസ്റ്റഡിയിൽ

ഗൂഡാലോചനയിൽ പൂവാർ പൂങ്കുളം സ്വദേശിയായ പ്രദീപ് ചന്ദ്രനും പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. കൊലപാതകം സുനിലും പ്രേമചന്ദ്രനും അമ്പിളിയും ചേർന്ന് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്നാണ് റിപ്പോർട്ട്. ഇതിനിടയിൽ കേസിലെ മുഖ്യപ്രതി അമ്പിളിയെ കൊല ചെയ്യാൻ കൊണ്ടുവിട്ടത് താനും സുനിലും കൂടിയാണെന്ന് പ്രേമചന്ദ്രൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇവർ രണ്ടുപേരുടെയും നിർദേശ പ്രകാരമാണോ അമ്പിളി കൊല നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. 

Also Read: കർക്കടകത്തിലെ ശുക്ര-സൂര്യ സംയോഗം ചില രാശിക്കാർക്ക് നൽകും വൻ പുരോഗതി

 

ഒളിവിലുള്ള രണ്ടാം പ്രത്രി സുനിലിനെ കണ്ടെത്താൻ പോലീസ് ഊർജ്ജിതമായി അന്വേഷണം തുടരുന്നുണ്ട്. ആശുപത്രി ഉപകരണങ്ങളുടെ വിതരണക്കാരനായ സുനിൽ കേരളത്തിൽ തന്നെ ഉണ്ടെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. മുഖ്യപ്രതി ചൂഴാറ്റുകോട്ട അമ്പിളിക്ക് കൊല നടത്താനുള്ള സർജിക്കൽ ബ്ലേഡ്, ക്ലോറോഫോം, കൈയുറകൾ, കൊലക്കുശേഷം മാറ്റാനുള്ള വസ്ത്രങ്ങൾ എന്നിവ എത്തിച്ചു നൽകിയതും ഇയാളാണ്. 

Also Read: മുടി വളരാനും മുഖക്കുരു അകറ്റാനും കട്ടൻ ചായ കിടുവാ..!

 

ജെസിബി വാങ്ങാൻ കാറിൽ കരുതിയിരുന്ന പണം മാത്രം തട്ടി എടുക്കുകയാണോ അതോ പിന്നിൽ മറ്റെന്തെങ്കിലും ഉദ്ദേശം ഇവർക്ക് ഉണ്ടായിരുന്നോ എന്നും അന്വേഷണം സംഘം പരിശോധിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News