കായംകുളം: കായംകുളത്ത് സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപം സുരക്ഷ ജിവനക്കാരൻ കുത്തേറ്റു മരിച്ചു.സമീപത്തെ ബാറിലെ സുരക്ഷാ ജീവനക്കാരൻ കരുനാഗപ്പള്ളി സ്വദേശി പ്രകാശൻ(68) ആണ് കുത്തേറ്റ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ്  സംഭവം.ബാറിലെത്തിയ ഐക്യ ജംക്ഷൻ സ്വദേശി ഷാജഹാനാണ് പ്രകോപനമില്ലാതെ പ്രകാശി നെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴുത്തിന് കുത്തേറ്റ പ്രകാശിനെ ആദ്യം താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആലപ്പുഴ മെഡി ക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെയോടെയാണ് മരണം സംഭവിച്ചത്


കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണത്തിന് കാരണം. ഫോറൻസിക് വിദഗ്‌ദ്ധർ സ്ഥലത്തെത്തി. തെളിവുകൾ ശേഖരിച്ചു.കായംകുളം ഡി വൈ എസ് പി ജയദേവിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.