തൃശ്ശൂർ: വടക്കേക്കാട് പ്ലസ്ടു  വിദ്യാർഥിനിയെ കൂട്ടബലാൽസംഗം ചെയ്തു. പിതാവിന്റെ സുഹൃത്തുക്കൾ ചേർന്നാണ് പ്ളസ്ടു വിദ്യാർഥിനിയെ കൂട്ടബലാൽസംഗത്തിനിരയാക്കിയത്. രണ്ട് മാസം മുമ്പ് വീട്ടിൽ വെച്ചാണ് സംഭവം. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് കൗൺസിലിങ്ങിന് വിധേയ ആക്കുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

കൗൺസിലിങ്ങിനിടെ അധ്യാപികയോട് കുട്ടി പീഡനവിവരം വെളിപ്പെടുത്തുകയായിരുന്നു. പലതവണയായി പീഡനത്തിനിരയായതായി കുട്ടി വെളിപ്പെടുത്തി. സംഭവം മാതാവിനോട് പറഞ്ഞെങ്കിലും പരാതിപ്പെടാൻ അനുവദിച്ചില്ലെന്നും കുട്ടിയുടെ മൊഴിയുണ്ട്.


ALSO READ: Manorama Muder Case : മനോരമ കൊലക്കേസ്; ആദം അലിയെ തിരുവനന്തപുരത്തെത്തിച്ചു, പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ്


അതേസമയം സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. പൊന്നാനി സ്വദേശി ആണ് അറസ്റ്റിലായത്.പ്രതികളായ മറ്റ് രണ്ട് പേർക്കായി അന്വേഷണം തുടങ്ങിയതായി വടക്കേകാട് പോലീസ് അറിയിച്ചു. കുട്ടിയുടെ മാതാപിതാക്കൾ നേരത്തെ കഞ്ചാവ് വിൽപ്പനക്ക് പോലീസ് പിടിയിലായിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.