കഴക്കൂട്ടത്ത് ഏഴുവയസുകാരന്റെ പല്ല് രണ്ടാനമ്മ അടിച്ച് പൊട്ടിച്ചു
കുട്ടിയുടെ പിതാവ്, രണ്ടാം ഭാര്യ ഇടുക്കി സ്വദേശിനിയായ യുവതി എന്നിവർക്കെതിരെയാണ് കുട്ടിയുടെ മാതാവിന്റെ ബന്ധുക്കൾ പരാതി നൽകി. രണ്ടര വർഷം മുമ്പാണ് കുട്ടിയുടെ പിതാവും ആദ്യ ഭാര്യയും തമ്മിലുള്ള വിവാഹ ബന്ധം നിയമപ്രകാരം വേർപ്പെടുത്തിയത്. തുടർന്ന് കുട്ടിയുടെ മാതാവ് വിദേശത്തേക്ക് ജോലിക്ക് പോയി.
തിരുവനന്തപുരം: കഴക്കൂട്ടം മര്യനാട് ഏഴ്വയസുകാരന് രണ്ടാനമ്മയുടെ ക്രൂരപീഡനം. മർദ്ദനത്തിൽ കുട്ടിയുടെ പല്ല് അടിച്ച് പൊട്ടിച്ചു. കഴക്കൂട്ടം കഠിനംകുളം പോലീസ്റ്റേഷൻ പരിധിയിലാണ് സംഭവം. പിതാവിനും രണ്ടാനമ്മയ്ക്കും എതിരെ ബന്ധുക്കളാണ് പരാതി നൽകിയിട്ടുള്ളത്.
കുട്ടിയുടെ പിതാവ്, രണ്ടാം ഭാര്യ ഇടുക്കി സ്വദേശിനിയായ യുവതി എന്നിവർക്കെതിരെയാണ് കുട്ടിയുടെ മാതാവിന്റെ ബന്ധുക്കൾ പരാതി നൽകി. രണ്ടര വർഷം മുമ്പാണ് കുട്ടിയുടെ പിതാവും ആദ്യ ഭാര്യയും തമ്മിലുള്ള വിവാഹ ബന്ധം നിയമപ്രകാരം വേർപ്പെടുത്തിയത്. തുടർന്ന് കുട്ടിയുടെ മാതാവ് വിദേശത്തേക്ക് ജോലിക്ക് പോയി.
Read Also: പോപ്പുലർ ഫ്രണ്ട് റാലിയിൽ കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം; ഒരാൾ പോലീസ് കസ്റ്റഡിയിൽ
മകനെ മാതാവിന്റെ ബന്ധുക്കളെ ഏൽപ്പിച്ചാണ് വിദേശത്തേക്ക് അവർ പോയത്. എന്നാൽ മാതാവ് വിദേശത്തേക്ക് പോയി രണ്ട് ദിവസം കഴിഞ്ഞപ്പോൾ കുട്ടിയുടെ പിതാവ് ബലമായി കുട്ടിയെ എടുത്തുകൊണ്ട് ഇടുക്കിയിലെ രണ്ടാം ഭാര്യയുടെ അടുക്കൽ എത്തിക്കുകയായിരുന്നു. അവിടെ വെച്ച് നിസാര കാര്യങ്ങൾക്ക് പോലും കുട്ടിയെ ഇരുവരും ചേർന്ന് ക്രൂരമായി മർദ്ദിക്കുമായിരുന്നു.
ഇതിനിടയിൽ ഇയാളുടെ രണ്ടാം ഭാര്യയുടെ മർദ്ദനത്തിനിടയിൽ കുട്ടിയുടെ മുൻവശത്തെ പല്ല് ഇളകി പോയതായും കുട്ടി ചൈൽഡ് ലൈന് നൽകിയ മൊഴിയിൽ പറയുന്നു. കുട്ടിയുടെ ശരീരത്തിലെ മർദ്ദനത്തിന്റെ പാടുകളും ചൈൽഡ് ലൈൻപരിശോധിച്ചു. പിന്നീട് മർദ്ദന വിവരമറിഞ്ഞ കുട്ടിയുടെ മാതാവിന്റെ ബന്ധുക്കൾ കുട്ടിയെ വിട്ടുകിട്ടുന്നതിനായി കോടതിയെ സമീപിച്ചു.
Read Also: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിൽ വ്യാപക പ്രതിഷേധം
കഴിഞ്ഞ ദിവസമാണ് പിതാവ് കുട്ടിയെ മാതാവിന്റെ വീട്ടിലെത്തിച്ചത്. അവശനായ കുട്ടിയെ പുത്തൻതോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് ചികിത്സ തേടി. ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിച്ചതിനെ തുടർന്ന് വീട്ടിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കുട്ടിയുടെ മുഖത്തും, കഴുത്തിലും, തുടയിലും, കാലിലും മർദ്ധനത്തിന്റെ പാടുകൾ ഉണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...