Mumbai:17കാരിയുടെ നേതൃത്വത്തിൽ സെക്‌സ് റാക്കറ്റ്; ഹോട്ടലില്‍ പോലീസ് റെയ്ഡ്
Sex racket case mumbai: പെണ്‍കുട്ടി ഇടപാടുകാരില്‍നിന്ന് വന്‍തുകയാണ് ഈടാക്കിയിരുന്നത്.
മുംബൈ: നഗരത്തിൽ 17കാരിയുടെ നേതൃത്വത്തിൽ സെക്‌സ് റാക്കറ്റ്. നവിമുംബൈയിലെ വാഷിയിലെ ഹോട്ടലില്‍ നടത്തിയ പൊലീസ് റെയ്ഡിൽ 4 യുവതികളെ മോചിപ്പിച്ചു. രഹസ്യവിവരത്തെത്തുടര്‍ന്ന് മുംബൈ പോലീസിന്റെ മനുഷ്യക്കടത്ത് വിരുദ്ധസംഘം കഴിഞ്ഞദിവസം നടത്തിയ റെയ്ഡിലാണ് ഹോട്ടലില്‍ റെയ്ഡ് നടത്തിയത്.
സംഭവത്തിൽ പെൺവാണിഭസംഘത്തിന് നേതൃത്വം നൽകിയ 17കാരിക്കെതിരേ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. മുംബൈ മലാദ് സ്വദേശിയായ പെണ്‍കുട്ടി ഇടപാടുകാരില്‍നിന്ന് വന്‍തുകയാണ് ഈടാക്കിയിരുന്നത്. അതിൽ നിന്നും ചെറിയ പങ്ക് യുവതികള്‍ക്ക് നല്‍കുന്നതായിരുന്നു രീതി.
ALSO READ: വസ്തു അളന്ന റിപ്പോർട്ടിന് ചോദിച്ചത് 5000 കൈക്കൂലി; താലൂക്ക് സര്‍വ്വയറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു
സംഭവസ്ഥലത്തു നിന്നും ഒന്നരലക്ഷം രൂപയുടെ കള്ളനോട്ട് പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു. ആവശ്യക്കാരെന്ന വ്യാജേനയാണ് ഉദ്യോഗസ്ഥർ ഹോട്ടലിൽ എത്തിയത്. ശേഷം പ്രതികളെ കയ്യോടെ പിടികൂടുകയായിരുന്നു. സംഘത്തിന്റെ കെണിയിലായ നേപ്പാള്‍ സ്വദേശിനി ഉള്‍പ്പെടെയുള്ള നാലുയുവതികളെ പോലീസ് മോചിപ്പിച്ചു. ഇവരെ പിന്നീട് പുനരധിവാസകേന്ദ്രത്തിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.