പള്ളിവികാരിയെ കാണാൻ പോയ കുട്ടിക്ക് ഓട്ടോയിൽ വച്ച് ലൈംഗികാതിക്രമം; പ്രതിക്ക് ആറ് വർഷം തടവും പിഴയും
പിഴ തുക കുട്ടിക്ക് നൽകണം.ഇല്ലായെങ്കിൽ അഞ്ചുമാസം അധിക കഠിനതടവ് കൂടി അനുഭവിക്കണം എന്ന് വിധിന്യായത്തിൽ പ്രസ്താവിക്കുന്നു.
കാട്ടാക്കട: ആറു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് കഠിനതടവും പിഴയും. വെള്ളറട കരിക്കമാങ്കോട് കോണം മണ്ണാങ്കോണം തെക്കുംകര പുത്തൻവീട്ടിൽ വെട്ടുകത്തി വിജയൻ എന്ന വിജയ (55) നെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ആറ് വർഷം കഠിനതടവിനും മുപ്പതിനായിരം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷവിധിച്ചത്. ജഡ്ജി എസ് രമേശ് കുമാറാണ് വിധി പറഞ്ഞത്.
പിഴ തുക കുട്ടിക്ക് നൽകണം.ഇല്ലായെങ്കിൽ അഞ്ചുമാസം അധിക കഠിനതടവ് കൂടി അനുഭവിക്കണം എന്ന് വിധിന്യായത്തിൽ പ്രസ്താവിക്കുന്നു.നെയ്യാർ ഡാം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ഡി ആർ പ്രമോദ് ഹാജരായി.2018 മാർച്ച് 17 ലാണ് കേസിനാസ്പദമായ സംഭവം.
ചെരിഞ്ഞാംകോണം പള്ളിയിൽ പ്രതിയുടെ ഓട്ടോറിക്ഷയിൽ ബന്ധുക്കളുമൊത്ത് പള്ളിവികാരിയെ കാണാൻ പോയ കുട്ടിയെ ബന്ധുക്കൾ പോയശേഷം ഓട്ടോയിൽ വച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മുറിവുണ്ടായിരുന്നു. ഈ വിവരം കുട്ടി അമ്മയോടും മറ്റും പറഞ്ഞു. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 21 സാക്ഷികളെ വിസ്തരിച്ചു 24 രേഖകളും രണ്ട് തൊണ്ടി മുതലുകളും ഹാജരാക്കി.ആര്യനാട് ഇൻസ്പെക്ടർ ആയിരുന്ന ബി അനിൽകുമാർ നെയ്യാർ ഡാം എസ് ഐ ശ്രീകുമാർ എന്നിവരാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...