വിമാനത്തിനുള്ളിൽ വച്ച് കയറിപിടിച്ചു; ലൈംഗികാതിക്രമ പരാതിയുമായി യുവതി
Sexual assault against women in plane: കഴിഞ്ഞ രണ്ടു മാസത്തിനിടെ വിമാനത്തിനുള്ളില്‍ വെച്ചുള്ള നാല് ലൈംഗികാതിക്രമ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ന്യൂഡല്‍ഹി: മുംബൈ-ഗുവാഹത്തി ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കിടെ യാത്രക്കാരന്‍ വനിതാ യാത്രക്കാരിയോട് മോശമായി പെരുമാറിയതായി പരാതി. ലൈംഗികോദ്ദേശത്തോടെ യാത്രക്കാരന്‍ ശരീരത്തില്‍ കയറിപ്പിടിച്ചു എന്നാണ് സ്ത്രീ പരാതിയിൽ പറയുന്നത്. കേസിനാസ്പദമായ സംഭവം നടന്നത് ഇന്നലെയാണ്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിമാനം ഗുവാഹത്തിയില്‍ ലാന്‍ഡ് ചെയ്തപ്പോള്‍, യാത്രക്കാരനെ അസം പൊലീസിന് കൈമാറിയതായി വിമാനക്കമ്പനി ഉദ്യോഗസ്ഥൻ അറിയിച്ചു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും, പൊലീസിന് ആവശ്യമായ എല്ലാ സഹായവും വിമാനക്കമ്പനി നല്‍കുമെന്നും അദ്ദേഹം വ്യക്താമാക്കി. കഴിഞ്ഞ രണ്ടു മാസത്തിനിടെ വിമാനത്തിനുള്ളില്‍ വെച്ചുള്ള നാല് ലൈംഗികാതിക്രമ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...