Sexual assault case: നടൻ ഗോവിന്ദൻ കുട്ടിക്കെതിരെ പീഡന പരാതിയുമായി മറ്റൊരു യുവതി കൂടി: എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ രണ്ടാമത്തെ കേസ്
Ernakulam north police: നടൻ ഗോവിന്ദൻ കുട്ടിക്കെതിരെ എറണാകുളം നോർത്ത് പോലീസ് രണ്ടാമത്തെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തു. 2021-ലും 2022-ലും ആയി മൂന്ന് തവണ ഗോവിന്ദൻ കുട്ടി ബലാത്സംഗം ചെയ്തെന്നാണ് യുവതി പരാതിയിൽ പറയുന്നത്.
കൊച്ചി: നടൻ ഗോവിന്ദൻ കുട്ടിക്കെതിരെ വീണ്ടും ലൈംഗിക പീഡ പരാതി. വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന് ചൂണ്ടിക്കാട്ടി യുവതി പരാതി നൽകി. എറണാകുളം നോർത്ത് പോലീസ് കേസെടുത്തു. നടൻ ഗോവിന്ദൻ കുട്ടിക്കെതിരെ എറണാകുളം നോർത്ത് പോലീസ് രജിസ്റ്റർ ചെയ്യുന്ന രണ്ടാമത്തെ ബലാത്സംഗ കേസാണിത്. 2021-ലും 2022-ലും ആയി മൂന്ന് തവണ ഗോവിന്ദൻ കുട്ടി ബലാത്സംഗം ചെയ്തെന്നാണ് യുവതി പരാതിയിൽ പറയുന്നത്.
കഴിഞ്ഞ മാസം മറ്റൊരു യുവതി ഗോവിന്ദൻകുട്ടിക്കെതിരെ ബലാത്സംഗത്തിന് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ എറണാകുളം നോർത്ത് പോലീസ് ഗോവിന്ദൻ കുട്ടിക്കെതിരെ കേസെടുത്ത് അന്വഷണം നടത്തുന്നതിനിടെയാണ് മറ്റാെരു യുവതി കൂടി പീഡനപരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. നടിയും മോഡലുമായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നായിരുന്നു ആദ്യം ലഭിച്ച പരാതി. ബലാത്സംഗം, ദേഹോപദ്രവം ഏൽപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഈ സംഭവത്തിൽ ഗോവിന്ദൻകുട്ടിക്കെതിരെ കേസെടുത്തിരിക്കുന്നത്.
എറണാകുളത്തെ വാടക വീട്, സുഹൃത്തിന്റെ ഇടപ്പള്ളിയിലെ വില്ല എന്നിവിടങ്ങളിലെത്തിച്ച് പലതവണ പീഡിപ്പിച്ചെന്നാണ് ആദ്യത്തെ പരാതിയിൽ പറയുന്നത്. ഗോവിന്ദൻ കുട്ടിയുടെ തന്നെ യുട്യൂബ് ചാനലിലെ ടോക്‌ഷോയ്ക്കിടയിലാണ് ഇയാൾ യുവതിയെ പരിചയപ്പെട്ടത്. പിന്നീട് വിവാഹ വാഗ്‌ദാനം നൽകിയിരുന്നു. എന്നാൽ കുറച്ച് നാളുകൾക്ക് ശേഷം ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, തന്നെ മർദിച്ചതായും യുവതി നൽകിയ പരാതിയിൽ പറയുന്നു. നവംബർ 24-നാണ് ആദ്യത്തെ യുവതി പരാതി നൽകിയത്. കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വാട്സാപ്പിലൂടെ ഭീക്ഷണിപ്പെടുത്തിയെന്നും യുവതി പിന്നീട് വെളിപ്പെടുത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...