തിരുവനന്തപുരം: സർക്കാർ ആശുപത്രിയിൽ കണ്ണിൽ മരുന്നൊഴിച്ച് കാത്തിരുന്ന പത്തുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം. തിരുവനന്തപുരം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലാണ് സംഭവം. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിൽ പ്രതിയെ വളരെ വേഗം പിടികൂടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഉദിയന്‍കുളങ്ങര സ്വദേശി സതീഷ് (52) ആണ് പിടിയിലായത്. ആശുപത്രിയിൽ കണ്ണ് ചികിത്സക്ക് എത്തിയതായിരുന്നു പെണ്‍കുട്ടി. കണ്ണില്‍ മരുന്നൊഴിച്ചശേഷം കണ്ണടച്ച്‌, പരിശോധനയ്ക്കായി കാത്തിരുന്നു. കുട്ടി കരയുന്നത് കണ്ട് കുട്ടിയുടെ  രക്ഷിതാക്കളും മറ്റുള്ളവരും എത്തിയപ്പോള്‍ ഇയാള്‍ ഓടി രക്ഷപ്പെട്ടു. ബൈക്കില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാരാണ് പിടികൂടിയത്.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.