Muzaffarnagar, Uttar Pradesh: പത്താം ക്ലാസില്‍ പഠിക്കുന്ന 17 പെണ്‍കുട്ടികള്‍ക്ക്  ഭക്ഷണത്തില്‍  മയക്കു മരുന്ന് നല്‍കി  സ്കൂള്‍ ഉടമ പീഡിപ്പിച്ചതായി  പരാതി.  ഉത്തര്‍ പ്രദേശിലെ മുസാഫർനഗറിലെ പുർകാസിയിലാണ് സംഭവം.


COMMERCIAL BREAK
SCROLL TO CONTINUE READING

പത്താം ക്ലാസില്‍ പഠിക്കുന്ന  17 വിദ്യാർത്ഥിനികളെ പ്രാക്ടിക്കൽ ക്ലാസിനുള്ള തയ്യാറെടുപ്പിനാണ്  വിളിച്ചു വരുത്തിയത്.  അടുത്ത ദിവസം മറ്റൊരു സ്കൂളിലാണ് പരീക്ഷ നടക്കുക എന്ന വ്യാജേന കുട്ടികളെ ക്യാമ്പസില്‍ രാത്രി താമസിപ്പിക്കാന്‍ നിര്‍ബന്ധിച്ചു. പിന്നീട്  ഭക്ഷണത്തില്‍  മയക്കുമരുന്ന് നല്‍കി  പീഡനത്തിനിരയാക്കുകയായിരുന്നു.  


Also Read: Honour Killing: തലയറ്റ മൃതദേഹത്തിനൊപ്പം സെല്‍ഫി...!! അമ്മയുടെ സഹായത്തോടെ സഹോദരിയുടെ കഴുത്തറുത്ത് 19 കാരന്‍


നവംബർ 18 നാണ് സംഭവം.   പീഡനം നടന്ന് ഒരു ദിവസത്തിന് ശേഷമാണ്  പെൺകുട്ടികൾ സംഭവം  മാതാപിതാക്കളോട്  പറയുന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടുവെങ്കിലും  കുറ്റവാളികള്‍ക്കെതിരെ കേസെടുക്കാന്‍   വിസമ്മതിച്ച പോലീസ്  16 ദിവസങ്ങള്‍ക്ക് ശേഷം കേസെടുത്തു. ഒരു പ്രാദേശിക MLAയുടെ ഇടപെടല്‍ മൂലമാണ്   FIR രജിസ്റ്റർ ചെയ്യാൻ സാധിച്ചത് എന്നാണ് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ സ്കൂള്‍ ഉടമയ്ക്കെതിരേയും  മറ്റൊരു സ്കൂളിന്‍റെ പ്രിന്‍സിപ്പലിനെതിരെയുമാണ്   പോലീസ്  കേസ് രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്നത്.


Also Read: Murder | ഭാര്യയെ വെട്ടിക്കൊന്ന് പായയില്‍ പൊതിഞ്ഞു; ഭര്‍ത്താവ് പിടിയിൽ


കുറച്ചുദൂരെയുള്ള മറ്റൊരു സ്കൂളില്‍ വച്ചാണ് പീഡനം നടന്നത് എന്ന് ഒരു പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. രാത്രിയില്‍ തനിക്ക് കഞ്ഞി കഴിയ്ക്കാന്‍ തന്നതായും, അത് കഴിച്ചയുടനെ ബോധം മറഞ്ഞതായും  പെണ്‍കുട്ടി വ്യക്തമാക്കി.


പീഡന ത്തിനിരയായ എല്ലാ പെണ്‍കുട്ടികളും പാവപ്പെട്ട കുടുംബത്തിൽപ്പെട്ടവരാണെന്നും സംഭവം വീട്ടുകാരുമായി പങ്കുവെച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഇരുവരും  ഭീഷണിപ്പെടുത്തിയിരുന്നതായും പെണ്‍കുട്ടികള്‍ പറഞ്ഞു.  പിന്നീട് ഏതാനും പെൺകുട്ടികൾ മാതാപിതാക്കളെ വിവരമറിയിച്ചു. തുടർന്ന് ഗ്രാമപ്രധാൻ SSP യെ സമീപിക്കുകയായിരുന്നു.  .


Also Read: Kakkanad Gang Rape | കൊച്ചിയിൽ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ പോലീസ് ഉദ്യോഗസ്ഥൻ ലൈംഗികചേഷ്ട കാണിച്ചു; പോലീസിനെതിരെ ഇര


രണ്ട് പ്രതികൾക്കെതിരെ സെക്ഷൻ 328, 354, 506, പോക്‌സോ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരം കേസെടുത്തതായും  മൊഴി  രേഖപ്പെടുത്തുകയാണെന്നും  മുസാഫർനഗർ  SSP അഭിഷേക് യാദവ് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.