കൊച്ചി: വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ. മട്ടാഞ്ചേരി സ്വദേശി ജഹാസ് എന്നയാളാണ് പിടിയിലായത്. രണ്ട് കുട്ടികളുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. മദ്രസ അധ്യാപകനെ ചോദ്യം ചെയ്തുവരികയാണെന്നും ഇയാള്‍ മറ്റ് കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, നെയ്യാറ്റിൻകര പൂവാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച റിട്ടയേഡ് സൈനികൻ പിടിയിലായി. പൂവാർ സ്വദേശി ഷാജിയാണ് പിടിയിലായത്. 12 ,10 വയസ്സുള്ള പെൺകുട്ടികളെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. 


ALSO READ: അരുണിനൊപ്പം ജീവിക്കണം... അയാളോടുള്ള സ്നേഹം ബോധ്യപ്പെടുത്തണം; സ്‌നേഹയെ കൊല്ലുകയല്ല ഭയപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്ന് അനുഷയുടെ മൊഴി


കുട്ടികളുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ സ്കൂൾ അധികൃതർ നടത്തിയ അന്വേഷണത്തിലായിരുന്നു സംഭവം പുറത്തുവന്നത്. കഴിഞ്ഞ മെയ് മാസത്തിൽ ആയിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് പ്രതി എത്തി കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇയാളെ ഇന്ന് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.


ചിറയിൻകീഴിൽ പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ 


തിരുവനന്തപുരം: പതിനാറുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചിറയിൻകീഴ് സ്വദേശി വിവേക് (27) ആണ് അറസ്റ്റിലായത്. പ്രണയം നടിച്ച് വിവാഹം ചെയ്തുകൊള്ളാം എന്ന് പറഞ്ഞ് പല പ്രാവശ്യം പതിനാറുകാരിയെ ഇയാൾ പീഡിപ്പിച്ചെന്നാണ് കേസ്.


ചിറയിൻകീഴ് ഇൻസ്‌പെക്ടർ കണ്ണൻ കെ, സബ് ഇൻസ്‌പെക്ടർ അനൂപ്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സജീഷ്, സിവിൽ പോലീസ് ഓഫീസർമാരായ ഹരി, ബിനു എന്നിവരടങ്ങുന്ന സംഘമാണ് പരാതി ലഭിച്ച് മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.