Political clash in Kollam | കൊല്ലത്ത് എസ്എഫ്ഐ-ബിജെപി സംഘർഷം; എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗത്തിന് വെട്ടേറ്റു
സംഘർഷത്തിൽ എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗം സഫറിന് കൈക്ക് വെട്ടേറ്റു.
കൊല്ലം: കൊല്ലത്ത് എസ്എഫ്ഐ-ബിജെപി (SFI-BJP) സംഘർഷം. കൊല്ലം ജില്ലയിലെ കടയ്ക്കലിലാണ് എസ്എഫ്ഐ പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായത്. സംഘർഷത്തിൽ (Attack) എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗം സഫറിന് കൈക്ക് വെട്ടേറ്റു.
സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ മൂന്ന് ബിജെപി പ്രവർത്തകരടക്കം നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയ്ക്കൽ എസ്എച്ച്എം കോളേജിന് മുന്നിലാണ് സംഘർഷം ഉണ്ടായത്.
ALSO READ: SI Got Stabbed : മലപ്പുറത്ത് പരാതി അന്വേഷിക്കാനെത്തിയ എസ്ഐക്ക് കുത്തേറ്റു
ബിജെപി പ്രവർത്തകർ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കോളേജിൽ ആയുധപൂജ നടത്തിയെന്ന് എസ്എഫ്ഐ ആരോപിച്ചു. ഇത് ചോദ്യം ചെയ്തതിന് ബിജെപി പ്രവർത്തകർ വിദ്യാർത്ഥികളെ അക്രമിച്ചുവെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം.
ആയുധങ്ങളുമായി സംഘടിച്ചെത്തിയ എസ്‌എഫ്‌ഐ പ്രവർത്തകർ പ്രകോപനമില്ലാതെ അക്രമിക്കുകയായിരുന്നുവെന്നാണ് ബിജെപി ആരോപിക്കുന്നത്. പൊലീസെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. സ്ഥലത്ത് വൻ പൊലീസ് സന്നാഹം തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...