Gunda Attack: ഷെയ്ൻ നിഗത്തിന്റെ സിനിമ ലൊക്കേഷനിൽ അക്രമം; പ്രൊഡക്‌ഷൻ മാനേജർക്ക് മർദ്ദനം
ആക്രമണത്തിന് പിന്നാലെ പ്രൊഡക്‌ഷൻ മാനേജർ ജിബു പൊലീസിൽ പരാതി നൽകി.
കോഴിക്കോട്: ഷെയ്ൻ നിഗം നായകനായ ഹാൽ എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ ആക്രമണം. സെറ്റിലെത്തിയ അഞ്ചംഗ സംഘം പ്രൊഡക്‌ഷൻ മാനേജരെ ക്രൂരമായി മർദിച്ചു. പ്രൊഡക്‌ഷൻ മാനേജർ ടി.ടി.ജിബുവിനാണ് മർദനമേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയാണ് മലാപ്പറമ്പിന് സമീപം ആക്രമണമുണ്ടായത്.
ജിബു പൊലീസിൽ പരാതി നൽകി. അബു ഹംദാൻ, ഷബീർ എന്നിവരും മറ്റു മൂന്നു പേരും ചേർന്നാണ് മർദിച്ചതെന്നാണ് ജിബു പൊലീസിൽ നൽകിയിരിക്കുന്ന പരാതി. ജിബുവിനെ ഷൂട്ടിങ് ലൊക്കേഷനിൽനിന്ന് വലിച്ചുകൊണ്ടുപോകുകയായിരുന്നു. തുടർന്ന് റോഡരികിൽ വച്ച് മർദിച്ചു. ആക്രമികൾ ജിബുവിനെ ലോഹവള കൊണ്ട് ഇടിക്കുകയും കത്തികൊണ്ട് കുത്തി കൈയ്ക്ക് പരിക്കേൽപ്പിക്കുകയും ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Also Read: Hema Committee Report: ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ മൊഴി നൽകിയവരെ അന്വേഷണ സംഘം നേരിട്ടു കാണും
ബൈക്ക് വാടകയുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം. സിനിമയുടെ ആവശ്യത്തിനായി ബൈക്ക് വാടകയ്ക്ക് എടുത്തിരുന്നു. വൻ തുകയാണ് വാടകയായി ചോദിച്ചത്. തുടർന്ന് ഇത്രയും വലിയ തുക നൽകാൻ സാധിക്കില്ലെന്ന് അറിയിച്ചു. ഇതോടെയാണ് അബു ഹംദാന്റെ നേതൃത്വത്തിലെത്തിയ സംഘം മർദിച്ചതെന്ന് ജിബു പറഞ്ഞു. ഷെയ്ൻ നിഗത്തിനെ നായകനാക്കി വീര സംവിധാനം ചെയ്യുന്ന ‘ഹാൽ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലാണ് ആക്രമണം. വെള്ളിമാട് കുന്നിൽ വെളിച്ചെണ്ണ മില്ലിന് സമീപമാണ് ഷൂട്ട് നടക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.