തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിലെ കുറ്റപത്രം ഇന്ന് സമർപ്പിക്കും. കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ തൻറെ കാമുകനായിരുന്ന ഷാരോണിനെ കഷായത്തിൽ വിഷം ചേർത്ത് കൊലപ്പെടുത്തിയതാണ് കേസ്. പ്രതിയെ അറസ്റ്റ് ചെയ്ത് 85 മത്തെ ദിവസമാണ് കുറ്റപത്രം സമർപ്പിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

2022 ഒക്ടോബർ14-നാണ് ഗ്രീഷ്മ ഷാരോണിന് കഷായത്തിൽ വിഷം കലർത്തി നൽകുന്നത്. ശാരീരിക അസ്വാസ്ഥ്യതയെ തുടർന്ന് ആദ്യം ഷാരോണിനെ പാറശ്ശാല സർക്കാർ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. സാധാരണ മരണമെന്ന നിഗമനത്തിൽ അന്വേഷണം തുടങ്ങിയ കേസിൽ ഗ്രീഷമയെ ചോദ്യം ചെയ്തതോടെയാണ് അന്വേഷണത്തിൻറെ ഗതി തന്നെ മാറിയ വിവരങ്ങൾ പുറത്ത് വന്നത്.


ഒക്ടോബർ 14 ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻ ചിറയിലുള്ള ഗ്രീഷ്മയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്.  അവിടെ നിന്ന് യുവതി നൽകിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണമെന്നായിരുന്നു ഷാരോണിന്‍റെ ബന്ധുക്കള്‍ ആരോപിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഒക്ടോബർ 25 നാണ് യുവാവ് മരിക്കുന്നത്. 


കരളും വൃക്കയും തകരാറിലായി മരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.  ഷാരോണിന്റെ മരണം കൊലപാതകമാണെന്ന സംശയത്തിലേക്ക് പോലീസ് നീങ്ങാൻ കാരണമായത് ഡോക്ടറുടെ മൊഴിയാണ്. ഷാരോണിന്റെ ഛർദിയിൽ നീലകലർന്ന പച്ച നിറമുണ്ടായിരുന്നുവെന്ന് ഡോക്ടർ പോലീസിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു . തുടര്‍ന്ന് വിശദമായ അന്വേഷണം നടത്താൻ അന്വേഷണസംഘം തീരുമാനിക്കുകയായിരുന്നു. കാപിക് എന്ന കളനാശിനിയാണ് ഷാരോണിന്റെ ഉള്ളിൽച്ചെന്നതെന്നും കണ്ടെത്തിയിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.