Sharon Murder Case: വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി ഇന്ന് ഹൈക്കോടതിയിൽ
Sharon Murder Case: തമിഴ്നാട് പളുകലിലുള്ള വീട്ടിൽ വച്ച് കഴിഞ്ഞ വർഷം ഒക്ടോബർ 14 നായിരുന്നു ഗ്രീഷ്മ കാമുകൻ ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകിയത്.
കൊച്ചി: ഷാരോൺ വധക്കേസിൽ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന ആവശ്യവുമായി ഗ്രീഷ്മ അടക്കമുള്ള പ്രതികൾ നൽകിയ ഹർജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. നേരത്തെ അപേക്ഷ കീഴ്‌ക്കോടതി തള്ളിയതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
Also Read: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു; പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
കുറ്റകൃത്യം നടന്നിരിക്കുന്നത് കേരളത്തിലെ കോടതിയുടെ പരിധിയിലല്ലെന്നും വിചാരണ നടത്താനുള്ള അധികാരം തമിഴ്‌നാട്ടിലെ കോടതിക്കാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതികൾ ഹർജി നൽകിയിരിക്കുന്നത്. ഗ്രീഷ്മയോടൊപ്പം കൂട്ടുപ്രതികളായ ഗ്രീഷ്‌മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽ കുമാരൻ എന്നിവരും ഹർജി നൽകിയിട്ടുണ്ട്. കേസിൽ പ്രതികൾക്കെതിരെ കുറ്റം ചുമത്തിയിട്ടില്ലെങ്കിൽ കേസ് മൂന്നാഴ്ചത്തേക്ക് നീട്ടിവെക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.
Also Read: Shani Gochar: 2025 വരെ ശനി കൃപയാൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ ധനനേട്ടവും പുരോഗതിയും!
തമിഴ്നാട് പളുകലിലുള്ള വീട്ടിൽ വച്ച് കഴിഞ്ഞ വർഷം ഒക്ടോബർ 14 നായിരുന്നു ഗ്രീഷ്മ കാമുകൻ ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകിയത്. ഇതിനെ തുടർന്ന് ശാരീരിക അസ്വാസ്ഥ്യം നേരിട്ട ഷാരോണിനെ തിരുവനന്തപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും. ദിവസങ്ങളോളം അവശതകളോട് പൊരുതിയ ഷാരോൺ ഒടുവിൽ ഒക്ടോബർ 25 ന് മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ഷാരോൺ തന്റെ മരണ മൊഴിയിൽ പോലും കാമുകിയായിരുന്ന ഗ്രീഷ്മയെ കുറ്റപ്പെടുത്തിയിരുന്നില്ല. പാറശ്ശാല പോലീസ് സ്വാഭാവിക മരണമെന്ന നിഗമനത്തിലെത്തിയ കേസിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് ഗ്രീഷ്മ വിഷം കൊടുത്തതാണ് ഷാരോണിനെ കൊന്നതെന്ന് തെളിഞ്ഞത്. മറ്റൊരാളെ വിവാഹം കഴിക്കുന്നതിന് വേണ്ടി കാമുകനായ ഷാരോണിനെ ഒഴിവാക്കാനായിരുന്നു ഗ്രീഷ്മ ഈ കൊലപാതകം ആസൂത്രണം ചെയ്തത്. ഷാരോണിനെ വിഷം നൽകി കൊലപ്പെടുത്തിയ ഗ്രീഷ്മയെ രക്ഷിക്കാൻ അമ്മയും അമ്മാവനും ശ്രമിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പ്രതി ചേർത്തിരിക്കുന്നത്.
Also Read: Mangal Ketu Yuti: ചൊവ്വ-കേതു സംഗമം: ഈ രാശിക്കാർക്ക് അടിപൊളി മാറ്റങ്ങൾ!
ഇതിനിടയിൽ പ്രതിയായ ഗ്രീഷ്മയെ ജയിൽ മാറ്റിയിരുന്നു. അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്ന ഗ്രീഷ്മയെ സഹതടവുകാരുടെ പരാതിയെ തുടർന്ന് മാവേലിക്കര സ്പെഷ്യൽ ജയിലിലേക്ക് മാറ്റുകയായിരുന്നു. കേസിൽ അറസ്റ്റിലായതു മുതൽ ഗ്രീഷ്മ അട്ടക്കുളങ്ങര ജയിലിലായിരുന്നു തടവിൽ കഴിഞ്ഞിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...