പത്തനംതിട്ട: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റില്‍. കുളത്തൂപ്പുഴ കണ്ടന്‍ചിറ സ്വദേശി സനലിനെയാണ് പന്തളം പോലീസ് പിടികൂടിയത്. പെൺകുട്ടിയെ രണ്ടു വര്‍ഷമായി വിവിധ സ്ഥലങ്ങളിലെത്തിച്ച് നിരന്തര പീഡനത്തിനിരയാക്കിയതായി മൊഴി നല്‍കിയിട്ടുണ്ട്. കേസിൽ അന്വേഷണം ആരംഭിച്ച പോലീസ് തന്നെ പിന്തുടരുന്നെന്ന് മനസിലാക്കിയ പ്രതി ഉള്‍വനത്തില്‍ ഒളിവിലായിരുന്നു.
Also Read: പോലീസ് വയര്‍ലെസ് സെറ്റ് എറിഞ്ഞുടച്ചു; വക്കീൽ അറസ്റ്റിൽ
രണ്ടു വര്‍ഷം മുന്‍പാണ് ഫേസ്ബുക്കിലൂടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി പ്രതിയായ സനല്‍ സൗഹൃദം സ്ഥാപിച്ചതും. പിന്നീട് പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചതും. ശേഷം ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി വിവിധയിടങ്ങളിലെത്തിച്ച് നിരന്തര പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്. മാത്രമല്ല ഈ ദൃശ്യങ്ങൾ കാണിച്ച് പെണ്‍കുട്ടിയുടെ കയ്യിൽ നിന്നും ഇയാൾ സ്വര്‍ണവും പണവും പലപ്പോഴായി തട്ടിയെടുത്തുവെന്നും പരാതിയില്‍ പറയുന്നുണ്ട്.
Also Read: സാമ്പത്തിക തട്ടിപ്പ്: പ്രതിയായ ഇന്ത്യാക്കാരന്‍ കുവൈത്തില്‍ പിടിയില്‍
വീണ്ടും ആവശ്യം ഉന്നയിച്ചപ്പോൾ പെൺകുട്ടി എതിർത്തു അതിനെ തുടർന്ന് ഇയാൾ പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ചു. ഇതിനെ തുടർന്നാണ് പെണ്‍കുട്ടി പോലീസിൽ പരാതി നൽകിയത്. കേസ് രജിസ്റ്റര്‍ ചെയ്തതറിഞ്ഞ പ്രതി കുളത്തൂപ്പുഴ വനമേഖലയിലെ ഉള്‍ക്കാട്ടിലേക്ക് ഒളിവില്‍ പോകുകയിരുന്നു. ഒടുവിൽ പ്രതി കാട്ടിനുള്ളില്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവറാം ലഭിച്ച പോലീസ് ഡാലിചതുപ്പ് ഭാഗം കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തി. എന്നാൽ പോലീസ് തന്നെത്തിരക്കി കാട്ടിനുള്ളിൽ എത്തിയെന്നറിഞ്ഞ പ്രതി നിബിഢ വനത്തിനുള്ളില്‍ ഒളിക്കുകയും പിന്നീട് ഉള്‍വനത്തില്‍ നിന്നും പുറത്തെത്തി തന്റെ വാടക വീട്ടില്‍ എത്തുകയായിരുന്നു. ഇതോടെ വീട്ടിലെത്തിയ പോലീസ് പ്രതിയെ അതിസാഹസികമായി പിടികൂടുകയായിരുന്നു.
Also Read: ത്രിഗ്രഹിയോഗം; 5 ദിവസത്തിനുള്ളിൽ ഈ രാശിക്കാർക്ക് ലഭിക്കും അത്യപൂർവ്വ നേട്ടങ്ങൾ!
സനലിനെ അറസ്റ്റു ചെയ്ത ശേഷം തെന്മല, ഉറുകുന്ന്, കുളത്തൂപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പ്രതി കൈവശപ്പെടുത്തി പണയം വച്ച സ്വര്‍ണാഭരണങ്ങള്‍ കുളത്തൂപ്പുഴയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും കണ്ടെടുക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...