Child Marriage : 15കാരിയെ വിവാഹം ചെയ്തു; പോലീസ് പിടിക്കാതിരിക്കാൻ മാറി മാറി താമസിച്ചു; അവസാനം രണ്ട് കുട്ടികളുടെ പിതാവ് പിടിയില്‍
Kerala Child Marriage : 45കാരൻ 15കാരിയെ വിവാഹം ചെയ്തതിന് ശേഷം വിവിധ ഇടങ്ങളിൽ മാറി മാറി താമസിക്കുകയായിരുന്നു
മൂന്നാര്‍: ശൈശവവിവാഹം ചെയ്ത 45 വയസുകാരന്‍ പോലീസ് പിടിയിൽ. ഇടമലക്കുടി ആദിവാസി കുടിയില്‍ കണ്ടത്തുകൂടി ഊരിലെ രാമന്‍ ആണ് പിടിയിലായത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് മൂന്നാര്‍ പോലീസ് പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് എടുത്തു. തുടര്‍ന്ന് ഒളിവിലായിരുന്ന പ്രതിയെ മൂന്നാര്‍ പോലീസ് ഇടമലക്കുടിയിലെത്തിയാണ് കസ്റ്റഡിയില്‍ എടുത്തത്.
പെൺകുട്ടിയെ വിവാഹം ചെയ്ത പ്രതി വിവിധ സ്ഥലങ്ങളില്‍ മാറി മാറി താമസിച്ചു വരികയായിരുന്നു. തുടർന്ന് പ്രതി രാമൻ ഇടമലക്കുടിയില്‍ ഉണ്ടെന്നുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് മൂന്നാര്‍ പോലീസ് സംഘം ഇടമലക്കുടിയിലേക്ക് തിരിച്ചത്.
ALSO READ : Crime: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയോട് അപമര്യാദയായി പെരുമാറി; ചെന്നൈയിൽ മലയാളി പ്രിൻസിപ്പൽ പിടിയിൽ
കഴിഞ്ഞ ജനുവരിയിലായിലാണ് രാമൻ പെൺകുട്ടിയെ വിവാഹം ചെയ്തത്. വിവാഹിതനും പ്രായപൂര്‍ത്തിയായ രണ്ടു കുട്ടികളുടെ പിതാവുമാണ് പ്രതി രാമൻ. വിവാഹത്തെ തുടര്‍ന്ന് രണ്ടു പേരും ഒളിവിലായിരുന്നു. പിന്നീട് ഇടമലക്കുടിയിലെത്തിയ പോലീസ് സംഘം പെണ്‍കുട്ടിയെ കണ്ടെത്തുകയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
മൂന്നാര്‍ സി.ഐ മനേഷ് കെ.പൗലോസ്. സി.ഐ കെ.ഡി.മണിയന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഡോണി ചാക്കോ, അനീഷ് ജോര്‍ജ്, പ്രദീപ്കുമാര്‍, സക്കീര്‍ ഹുസൈന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടുകൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...