Teacher Attacks Student: കത്രികകൊണ്ട് ആക്രമിച്ച ശേഷം വിദ്യാര്‍ത്ഥിനിയെ ജനലിലൂടെ താഴേയ്ക്കിട്ട് അദ്ധ്യാപിക
Teacher Attacks Student: തലസ്ഥാനത്തെ ഒരു സ്കൂള്‍ അദ്ധ്യാപിക ദേഷ്യത്തില്‍ വിദ്യാര്‍ഥിനിയെ ആദ്യം കത്രിക കൊണ്ട് ആക്രമിച്ചു, ശേഷം ഒന്നാം നിലയില്‍ നിന്നും പെണ്‍കുട്ടിയെ താഴേയ്ക്ക് തള്ളിയിട്ടു.
Delhi Crime: രാജ്യ തലസ്ഥാനമായ ഡല്‍ഹി കുറ്റകൃത്യങ്ങളുടെ താവളമായി മാറിയിരിയ്ക്കുകയാണ്. രാജ്യത്തെ ഞെട്ടിച്ച ശ്രദ്ധ വധക്കേസ് സൃഷ്ടിച്ച ഞെട്ടല്‍ മാറും മുന്‍പാണ് കഴിഞ്ഞ ദിവസം സ്കൂള്‍ വിദ്യാര്‍ഥിനിയായ 17കാരിയ്ക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടാവുന്നത്.
എന്നാല്‍, ഇപ്പോള്‍ ഭീകരമായ മറ്റൊരു ക്രൂരക്രുത്യത്തിന്‍റെ വാര്‍ത്തയാണ് പുറത്തു വരുന്നത്. അതായത്, തലസ്ഥാനത്തെ ഒരു സ്കൂള്‍ അദ്ധ്യാപിക ദേഷ്യത്തില്‍ വിദ്യാര്‍ഥിനിയെ ആദ്യം കത്രിക കൊണ്ട് ആക്രമിച്ചു, ശേഷം ഒന്നാം നിലയില്‍ നിന്നും പെണ്‍കുട്ടിയെ താഴേയ്ക്ക് തള്ളിയിട്ടു. ടീച്ചറിന്‍റെ ആക്രമണത്തിന് ഇരയായ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഗുരുതരാവസ്ഥയിലാണ് എന്നാണ് റിപ്പോര്‍ട്ട്.
അദ്ധ്യാപികയെ കസ്റ്റഡിയില്‍ എടുത്ത പോലീസ് അവര്‍ക്കെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. ഗീത ദേശ്വാൾ എന്ന അദ്ധ്യാപിക ദേഷ്യത്തില്‍ ആദ്യം പെൺകുട്ടിയെ കത്രിക കൊണ്ട് ആക്രമിക്കുകയും തുടർന്ന് ഒന്നാം നിലയിലെ ക്ലാസ് മുറിയിയില്‍ നിന്ന് ജനലിലൂടെ (അഴികള്‍ ഇല്ലാത്ത ജനല്‍) താഴേയ്ക്ക് തള്ളിയിടുകയുമായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു. സംഭവം കണ്ട മറ്റൊരു അദ്ധ്യാപികയായ റിയ ഇടപെട്ട് കുട്ടിയെ മർദിക്കുന്നത് തടയാൻ ശ്രമിച്ചതായി റിപ്പോർട്ടുണ്ട്.
വെള്ളിയാഴ്ചയാണ് തലസ്ഥാനത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. വന്ദന എന്ന് പേരുള്ള വിദ്യര്‍ത്ഥിനി ജനലിലൂടെ താഴേയ്ക്ക് പതിച്ചതോടെ ധാരാളം ആളുകള്‍ സംഭവസ്ഥലത്ത് തടിച്ചുകൂടി. പെണ്‍കുട്ടിയെ ഉടന്‍തന്നെ ബാര ഹിന്ദു റാവു ആശുപത്രിയില്‍ എത്തിച്ചു. പെണ്‍കുട്ടി അപകടനില തരണം ചെയ്തതതായാണ് റിപ്പോര്‍ട്ട്.
ഡൽഹി മുസിപ്പാലിറ്റിയുടെ കീഴിലുള്ള ബാലിക വിദ്യാലയത്തിൽ രാവിലെ 11.15ഓടെയാണ് സംഭവം. ഫിലിമിസ്ഥാന് എതിർവശത്തുള്ള മോഡൽ ബസ്തി ഏരിയയിലെ പ്രാഥമിക വിദ്യാലയത്തിലാണ് സംഭവം നടന്നത്.
ഒന്നിന് പിറകെ ഒന്നായി ക്രൂര കൃത്യങ്ങളുടെ പരമ്പരയാണ് ഡല്‍ഹിയില്‍ നിന്നും പുറത്തു വരുന്നത്. ആസിഡ് ആക്രമണത്തിന് ശേഷം ഡല്‍ഹിയില്‍ പെണ്‍കുട്ടികളുടെ സുരക്ഷ ചോദ്യമുയര്‍ത്തുന്ന അവസരത്തിലാണ് ഞെട്ടിക്കുന്ന ഈ സംഭവം പുറത്തു വരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...