Bihar Hooch Tragedy: ബീഹാര്‍ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 50, പോലീസ് കസ്റ്റഡിയില്‍നിന്നും സ്പിരിറ്റ്‌ നഷ്ടമായതായി സംശയം

Bihar Hooch Tragedy:  വ്യാജമദ്യ ദുരന്തത്തില്‍  നിരവധി പേർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്, ഇവരില്‍ ചിലരുടെ നില വളരെ ഗുരുതരമായി തുടരുകയാണ്. അതിനാല്‍ മരണസഖ്യ ഇനിയും ഉയരാനാണ് സാധ്യത. 

Written by - Zee Malayalam News Desk | Last Updated : Dec 16, 2022, 11:51 AM IST
  • വ്യാജമദ്യ ദുരന്തത്തില്‍ നിരവധി പേർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്, ഇവരില്‍ ചിലരുടെ നില വളരെ ഗുരുതരമായി തുടരുകയാണ്. അതിനാല്‍ മരണസഖ്യ ഇനിയും ഉയരാനാണ് സാധ്യത.
Bihar Hooch Tragedy: ബീഹാര്‍ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 50, പോലീസ് കസ്റ്റഡിയില്‍നിന്നും സ്പിരിറ്റ്‌ നഷ്ടമായതായി സംശയം

Bihar Hooch Tragedy: ബീഹാറിലെ ഛപ്ര വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി.  എന്നാല്‍, അനൗദ്യോഗിക കണക്കുകള്‍ അനുസരിച്ച് മരിച്ചവരുടെ എണ്ണം ഇതിലും ഏറെയാണ്‌. കൂടാതെ, നിരവധി പേർ ഇപ്പോഴും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്, ഇവരില്‍ ചിലരുടെ നില വളരെ ഗുരുതരമായി തുടരുകയാണ്. അതിനാല്‍ മരണസഖ്യ ഇനിയും ഉയരാനാണ് സാധ്യത. 

Also Read:  Bihar Hooch Tragedy: ബീഹാറില്‍ വീണ്ടും വിഷ മദ്യ ദുരന്തം, 20 പേർ മരിച്ചു, സര്‍ക്കാരിനെ കടന്നാക്രമിച്ച് BJP 

ഗുരുതമായ അവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച  11 പേരില്‍  നാലുപേര്‍ വ്യാഴാഴ്ച വൈകുന്നേരം മരിച്ചിരുന്നു. നിലവിൽ രണ്ട് പേര്‍ മെഡിക്കൽ ഐസിയുവിലും നാല് പേർ ജനറൽ വാർഡിലും ചികിത്സയിലാണ്.  

Also Read:  Jammu Kashmir: ജമ്മു കശ്മീരിൽ സൈന്യം നടത്തിയ വെടിവെയ്പ്പിൽ രണ്ട് സാധാരണക്കാർ കൊല്ലപ്പെട്ടു

അതേസമയം, മദ്യദുരന്തത്തില്‍ പോലീസിന്‍റെ പങ്കാണ് ഇപ്പോള്‍ സംശയം ഉണര്‍ത്തുന്നത്. അതായത്, പല അവസരങ്ങളിലായി പോലീസ് പിടികൂടിയ സ്പിരിറ്റ് സ്‌റ്റേഷനിൽനിന്ന് കാണാതായതാണ് സംശയത്തിന് വഴിതെളിച്ചത്. ഈ സ്പിരിറ്റിൽ നിന്നാണ് വിഷമദ്യം ഉണ്ടാക്കിയതെന്നാണ് ഇപ്പോള്‍ പൊലീസ് സംശയിയ്ക്കുന്നത്. ഈ സാഹചര്യത്തില്‍ അന്വേഷണ വിധേയമായി  രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. എസ്‌ഡിപിഒ യോഗേന്ദ്ര കുമാറിന്‍റെ നിര്‍ദ്ദേശമനുസരിച്ച് മഷ്‌റക് പോലീസ് സ്‌റ്റേഷൻ ഇൻ-ചാർജ് റിതേഷ് മിശ്ര, കോൺസ്റ്റബിൾ വികേഷ് തിവാരി എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തിരിയ്ക്കുന്നത്.  

ഛപ്ര വ്യാജമദ്യ ദുരന്തത്തില്‍ പൊലീസ് - ഭരണകൂടത്തിന്‍റെ അനാസ്ഥയാണ് വെളിപ്പെടുന്നത്. അതായത്, പൊലീസ് പിടികൂടി സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന സ്പിരിറ്റ്‌ വ്യാജമദ്യം ഉണ്ടാക്കാൻ ഉപയോഗിച്ചതായി സൂചന ലഭിച്ചിരുന്നു. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഇക്കാര്യങ്ങൾ പുറത്തുവന്നത്.

ഇത്തരത്തില്‍ പിടിച്ചെടുത്ത് പൊലീസ് സ്‌റ്റേഷനിലെ സ്റ്റോര്‍റൂമില്‍ സൂക്ഷിച്ചിരുന്ന സ്‌പിരിറ്റ് കണ്ടെയ്‌നറിൽ പലതും കാണാതായതായും ഒഴിഞ്ഞ കണ്ടെയ്‌നറുകളും സംശയം ബലപ്പെടുത്തി. ഈ സാഹചര്യത്തില്‍ പിടികൂടിയ സ്പിരിറ്റ് മദ്യവ്യാപാരികൾക്ക് വിൽപന നടത്തിയതായി പൊലീസ് സംശയിക്കുന്നു. ഇതിൽ പല പൊലീസുകാരുടെയും ഒത്താശയുമുണ്ടാകാം എന്നാണ് സംശയിയ്ക്കുന്നത്. 
 
അതേസമയം, സംഭവത്തില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിനെ കടന്നക്രമിക്കുകയാണ് പ്രധാന പ്രതിപക്ഷമായ BJP. വിഷമദ്യ ദുരന്തത്തിന് കാരണം പൊലീസിന്‍റെയും കള്ളക്കടത്തുകാരുടെയും അവിശുദ്ധ കൂട്ടുകെട്ടാണെന്ന്  മുൻ ഉപമുഖ്യമന്ത്രി തർകിഷോർ പ്രസാദ്  ആരോപിച്ചിരുന്നു. കൂടാതെ, സംസ്ഥാനത്ത് നടപ്പാക്കിയ മദ്യ നിരോധനം തികഞ്ഞ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.  

എന്നാല്‍, വിഷ മദ്യ ദുരന്തത്തില്‍ BJP യുടെ ആക്രമണത്തെ ചെറുത്ത സര്‍ക്കാര്‍ വിഷമദ്യം കുടിയ്ക്കുന്നവര്‍ മരിയ്ക്കുമെന്ന്  സഭയില്‍ പറയുകയുണ്ടായി.
   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

 

Trending News