ന്യൂഡൽഹി: സ്വന്തം പങ്കാളിയെ ഡാറ്റാ കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊന്ന് അതേദിവസം കാമുകൻ വിവാഹിതനായി. ഡൽഹിയിലാണ് സംഭവം. 24- വയസ്സുകാരി നിക്കി യാദവാണ് കൊല്ലപ്പെട്ടത്. വെസ്റ്റ് ഡൽഹിയിലെ ദാബയിൽ നിന്നുമാണ് നിക്കിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ നിക്കിയുടെ ലിവിങ്ങ് ടുഗതർ പങ്കാളി സാഹിൽ ഗെഹ്ലോതിനെ പോലീസ് അറസ്റ്റ് ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫെബ്രുവരി-9,10 തീയ്യതികളിലാണ് സംഭവം നടക്കുന്നത്. ഡൽഹി ദ്വാരകയിലെ വീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. ഇതിനിടയിൽ സാഹിൽ പുതിയ വിവാഹം കഴിക്കാനായി പദ്ധതി ഇട്ടു. എന്നാൽ ഇത് നിക്കിയിൽ നിന്നും മറച്ചു വെച്ചു. എനനാൽ സംഭവം അറിഞ്ഞ് നിക്കി ഇത് ചോദ്യം ചെയ്തതതോടെ വഴക്കിൽ കലാശിച്ചു.


Also Read: Arjun Ayanki Wife | വിവാഹത്തിന് മുൻപ് ഗര്‍ഭഛിദ്രം: ഭ്രാന്താശുപത്രിയിൽ കൊണ്ടുപോയി, മൂന്നു വർഷത്തോളം ലൈംഗീക അതിക്രമം, അർജുൻ ആയങ്കിക്കെതിരെ ഭാര്യ


സാഹിലിൻറെ വിവാഹ നിശ്ചയം 9-ാം തീയ്യതി ആണെന്ന് മനസ്സിലാക്കിയ നിക്കി. ഇത് ഒഴിവാക്കാൻ ആവശ്യപ്പെട്ടു. എന്നാൽ സാഹിൽ ഇതിന് ഒരുക്കമായിരുന്നില്ല. ഒടുവിൽ ഇരുവരും കാറിൽ ഹിമാചലിലേക്ക് പോകവെ വഴിയിൽ വാഹനം നിർത്തി സാഹിൽ തന്നെ മൊബൈൽ ഡാറ്റാ കേബിൾ ഉപയോഗിച്ച് നിക്കിയുടെ കഴുത്തിൽ മുറുക്കി കൊല്ലുകയായിരുന്നു. തുടർന്ന് മൃതദേഹവം മിത്രോണിലെ ദാബയിൽ ഉപേക്ഷിക്കുകയായിരുന്നു.


ബന്ധുക്കൾ നിക്കിയെ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ സംഭവം പോലീസിലേക്ക് എത്തുകയും കൊലപാതകത്തിൻറെ ചുരുൾ അഴിയുകയുമായിരുന്നു. നിക്കിയുമായുള്ള ബന്ധത്തെ പറ്റി സാഹിൽ തൻറെ വീട്ടുകാരെ അറിയിച്ചിരുന്നില്ല. അതിനിടയിൽ വിവാഹം കഴിക്കാൻ സാഹിലിന് വളരെ അധികം സമ്മർദ്ദവും അനുഭവിക്കേണ്ടതായി വന്നിരുന്നു. ഇതേ തുടർന്നാണ് നിക്കിയെ കൊലപ്പെടുത്താൻ പദ്ധതിയിട്ടത്.


കഴിഞ്ഞ വർഷം മെയിലാണ്  രാജ്യത്തെ നടുക്കിയ ക്രൂരമായ ശ്രദ്ധയുടെ കൊലപാതകം നടന്നത്. ശ്രദ്ധയെ കൊലപ്പെടുത്തിയ ലിവിങ്ങ് പങ്കാളി മൃതദേഹം 35 കഷ്ണങ്ങളാക്കി റഫ്രിജേറ്ററിൽ ഉപേക്ഷിക്കുകയായിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.