Shocking| പെൺമക്കളെ അമ്മിക്കലിന് ഇടിച്ച് കൊന്നു, പിന്നെ ഭാര്യയെയും മൂത്തമകള്‍ പ്രണയിച്ച് വിവാഹം കഴിച്ചതിന് പ്രതികാരം
ധനലക്ഷ്മിയുടെ പ്രണയം വീട്ടുകാർ സമ്മതിച്ചിരുന്നില്ല. സംഭവത്തിന് ശേഷം ലക്ഷ്മണൻ മാനസികമായി തളർന്ന നിലയിലായിരുന്നു
ചെന്നൈ: മൂത്തമകൾ പ്രണയിച്ച് വിവാഹം കഴിച്ചതിൻറെ വിഷമത്തിൽ ഭാര്യയെയും മക്കളെയും കൊന്ന് ഹോട്ടലുടമ ജീവനൊടുക്കി. വളരെ ക്രൂരമായി രണ്ട് പെൺ മക്കളെയും അമ്മിക്കലിന് ഇടിച്ച് കൊലപ്പെടുത്തിയ ശേഷമാണ് ഇയാളും ഭാര്യയും ജീവനൊടുക്കിയത്.
ഹോട്ടലുടമ ലക്ഷ്മണൻ (50), ഭാര്യ ഭുവനേശ്വരി (45), മക്കളായ വിനോദിനി (18), അക്ഷയ (15) എന്നിവരാണ് മരിച്ചത്. നാഗ പട്ടണത്തായിരുന്നു സംഭവം.
ഇവരുടെ മൂത്തമകൾ ധനലക്ഷ്മിയാണ് മൂന്നു മാസം മുൻപ് ഒളിച്ചോടിയത്. ധനലക്ഷ്മിയുടെ പ്രണയം വീട്ടുകാർ സമ്മതിച്ചിരുന്നില്ല. സംഭവത്തിന് ശേഷം ലക്ഷ്മണൻ മാനസികമായി തളർന്ന നിലയിലായിരുന്നു. മൂന്ന് മാസമായി ഇവരുടെ ഹോട്ടലും തുറന്നിരുന്നില്ല.
തുടർന്ന് വെള്ളിയാഴ്ച രാവിലെയാണ് എല്ലാവരെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...