Crime: വെള്ളിക്കുളങ്ങരയിൽ മകൻ അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി
ഇഞ്ചക്കുണ്ട് സ്വദേശി അനീഷ് ആണ് മാതാപിതാക്കളെ വീട്ടിക്കൊലപ്പെടുത്തിയത്
തൃശൂർ: വെള്ളിക്കുളങ്ങരയിൽ മകൻ അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി. ഇഞ്ചക്കുണ്ട് സ്വദേശി 60 വയസ്സുള്ള കുട്ടൻ,ഭാര്യ 55വയസ്സുള്ള ചന്ദ്രിക എന്നിവരെയാണ് കൊല്ലപ്പെട്ടത്. വെള്ളിക്കുളങ്ങരക്കടുത്ത് ഇഞ്ചക്കുണ്ടിലാണ് സംഭവം. ഇഞ്ചക്കുണ്ട് സ്വദേശി അനീഷ് ആണ് മാതാപിതാക്കളെ വീട്ടിക്കൊലപ്പെടുത്തിയത്. അനീഷ് ഒളിവിലാണ്. കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെന്ന് കരുതുന്നു. പോലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...