Crime News: 4 പേരെ കൊലപ്പെടുത്തി മൃതദേഹം മറവു ചെയ്ത് കൗമാരക്കാരൻ.  ശനിയാഴ്ച രാത്രിയിലാണ് സംഭവം നടക്കുന്നത്. അമ്മയെയും മുത്തശ്ശിയെയും സഹോദരിയെയും ബന്ധുവായ  അയൽവാസിയേയുമാണ്  16 കാരൻ കൊലപ്പെടുത്തിയത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ത്രിപുരയിലെ ധലായ് ജില്ലയിലാണ് രാജ്യത്തെ നടുക്കിയ സംഭവം അരങ്ങേറിയത്.  4 പേരെ വെട്ടി കൊലപ്പെടുത്തിയശേഷം  മൃതദേഹം  വീടിന് പിന്നിലെ നിർമ്മാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കിൽ  തള്ളുകയായിരുന്നു ഇയാള്‍ ചെയ്തത്.  ഉറങ്ങുകയായിരുന്ന നാലുപേരെയും കോടാലി കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. സംഭവം പുറത്തറിയാതിരിക്കാന്‍ ഈ സമയത്ത് ഉച്ചത്തില്‍ പാട്ടും വെച്ചിരുന്നു.


Also Read:  Crime News: അശ്ലീല ചിത്രം കണ്ട് 7 വയസുകാരിയെ പീഡിപ്പിച്ച 10 വയസുകാരന്‍ അറസ്റ്റില്‍ 


സംഭവം നടക്കുമ്പോള്‍  കൗമാരക്കാരന്‍റെ പിതാവ് ദേബ്നാഥ് വീട്ടില്‍ ഉണ്ടായിരുന്നില്ല.  പ്രതിയുടെ പിതാവ് ബസ് കണ്ടക്ടറാണ്. ശനിയാഴ്ച  അർദ്ധരാത്രി ഡ്യൂട്ടി  കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് വീട്ടില്‍ എല്ലായിടത്തും രക്തം തെറിച്ചിരിക്കുന്നത് കാണുന്നത്. രക്തം കണ്ട്  അപകടം മണത്ത അദ്ദേഹം അയല്‍ക്കാരെ വിളിച്ചുകൂട്ടി.  പിന്നീട് നാട്ടുകാര്‍  നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.  


Also Read:   പേരയ്ക്ക മോഷ്ടിച്ചെന്നാരോപിച്ച് ദളിത് യുവാവിനെ തല്ലിക്കൊന്നു; തോട്ടം ഉടമയും ബന്ധുവും അറസ്റ്റിൽ
 
 കൗമാരക്കാരനായ പ്രതി സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണെന്നും കമ്പ്യൂട്ടർ ഗെയിമിന് അടിമയാണെന്നും ഓൺലൈൻ ഗെയിമുകൾക്കായി വീട്ടിൽ നിന്ന് പണം മോഷ്ടിക്കാറുണ്ടെന്നും പിതാവിനെയും അയൽക്കാരെയും ഉദ്ധരിച്ച് പോലീസ് പറഞ്ഞു. എന്നാല്‍, കൊലപാതകത്തിനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല എന്നും  പോലീസ് അറിയിച്ചു. 
 
കൃത്യം നടത്തിയശേഷം  ഒന്നുമറിയാത്ത ഭാവത്തില്‍ ഞായറാഴ്‌ച ചന്തയിൽ താറാവിനെ വില്‍ക്കാന്‍ പോയ സമയത്താണ് പോലീസ് ഇയാളെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നും മറ്റാർക്കെങ്കിലും കുറ്റകൃത്യത്തിൽ പങ്കുണ്ടോയെന്നറിയാൻ ശ്രമിക്കുകയാണെന്നും പോലീസ് പറഞ്ഞു. കുറ്റകൃത്യത്തിന്‍റെ ഉദ്ദേശ്യവും മറ്റ് വിശദാംശങ്ങളും കണ്ടെത്തുന്നതിന് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ