Crime:14-കാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി ചാക്കിൽ ഉപേക്ഷിച്ചു; ഒരാൾ അറസ്റ്റിൽ
കുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ച ഉടൻ അന്വേഷണം നടത്തിയെങ്കിലും പോലീസിന് കുട്ടിയെ കണ്ടെത്താനായില്ല
ന്യൂഡൽഹി: ന്യൂഡൽഹിയിൽ 14 കാരിയെ കൂട്ട ബലാത്സംഗം ചെയ്ത ശേഷം മൃതദേഹം ഉപേക്ഷിച്ചു. ഡൽഹി നരേല പ്രദേശത്ത് നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ഫെബ്രുവരി 15-നാണ് മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പോലീസ് പ്രതികളെ പിടികൂടിയത്.
കുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ച ഉടൻ അന്വേഷണം നടത്തിയെങ്കിലും പോലീസിന് കുട്ടിയെ കണ്ടെത്താനായില്ല. അതിനിടയിൽ ശനിയാഴ്ചയാണ് പ്രദേശത്തെ കടക്കാരനിൽ നിന്നും പോലീസ് സ്റ്റേഷനിലേക്ക് വിളി എത്തുന്നത്. കടയുടെ സമീപത്ത് ചീഞ്ഞ മണം വരുന്നതായായിരുന്നു പരാതി.
തൻറെ ജോലിക്കാരിൽ ഒരാളെ കാണാനില്ലെന്നും പരാതിയുണ്ടായിരുന്നു. പോലീസ് സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.കുട്ടിയുടെ വീടിന് സമീപത്തുള്ള കടയിലെ ജീവനക്കാരനടക്കം രണ്ട് പേർ ചേർന്നാണ് കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
പ്രതികൾ മദ്യലഹരിയിൽ കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം മൃതദേഹം ചാക്കിൽ കടയുടെ സമീപം കുഴിച്ചിടുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. ദേശിയ ക്രൈംറെക്കോർഡ് ബ്യൂറോയുടെ 2020-ലെ കണക്ക് പ്രകാരം 28,046 ബലാത്സംഗങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്ത്. പ്രതിദിനം രാജ്യത്ത് 77 ബലാത്സംഗങ്ങൾ എങ്കിലും നടക്കുന്നുണ്ടെന്നായിരുന്നു റിപ്പോർട്ടിൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...