Murder: ഭാര്യയെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തത് മരുമകൾക്ക്; ഒടുവിൽ പോലീസ് പിടിയിൽ
ക്വട്ടേഷൻ ഏറ്റെടുത്ത മരുമകൾ അമ്മായിയമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. ജൂലൈ 12നാണ് സരോജിനെ (50) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭോപ്പാൽ: മറ്റൊരു വിവാഹം കഴിക്കുന്നതിനായി ഭാര്യയെ 51കാരൻ ക്വട്ടേഷൻ കൊടുത്തത് സ്വന്തം മരുമകൾക്ക്. മധ്യപ്രദേശിലെ രേവാ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്. വാൽമീകി കോൾ എന്നയാളാണ് മരുമകൾ കാഞ്ചൻ കോളിന് (25) ഭാര്യ സരോജിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത്. ക്വട്ടേഷൻ ഏറ്റെടുത്ത മരുമകൾ അമ്മായിയമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. ജൂലൈ 12നാണ് സരോജിനെ (50) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറംലോകമറിഞ്ഞത്. തുടർന്ന് വാൽമീകിയെയും മരുമകളെയും പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
വീണ്ടും ഒരു വിവാഹം കഴിക്കുന്നതിനായി ഭാര്യയെ ഏത് വിധേനയും ഒഴിവാക്കാൻ വാൽമീകി കോൾ തീരമാനിക്കുകയായിരുന്നു. ഇതിനിടെ അമ്മായിയമ്മയും മരുമകളും തമ്മിലുള്ള പ്രശ്നങ്ങൾ അറിയാമായിരുന്ന വാൽമീകി സാഹചര്യം മുതലെടുക്കുകയായിരുന്നു. ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ ഇയാൾ മരുമകളോട് ആവശ്യപ്പെടുകയും ചെയ്തു. 4000 രൂപയാണ് ഇതിന് പ്രതിഫലമായി നൽകിയത്. എല്ലാ മാസവും ഒരു നിശ്ചിത തുക മരുമകൾക്ക് നൽകാമെന്ന ഉറപ്പും നൽകിയിരുന്നു.
Also Read: Toddy in School: കള്ളുമായി വിദ്യാർഥി സ്കൂളിൽ; കുപ്പിയുടെ അടപ്പ് പോയതും പണി പാളി
കൊലപാതകം നടന്ന ദിവസം വാൽമീകി കോൾ സത്‌നയിലെ ബന്ധുവിന്റെ വീട്ടിലേക്ക് പോയതായാണ് വിവരം. ഇയാളുടെ മകൻ മീററ്റിൽ ആയിരുന്നുവെന്നും പോലീസ് പറഞ്ഞു. മരുമകൾ ആദ്യം ഇരുമ്പ് പാത്രം കൊണ്ട് അമ്മായിയമ്മയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ബോധരഹിതയായ സരോജിനെ വാൽമീകി നൽകിയ അരിവാളുകൊണ്ട് കഴുത്തറുത്ത് കൊന്നുവെന്നും പോലീസ് പറഞ്ഞു.
അർധരാത്രി വീട്ടിൽ കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ!
കോഴിക്കോട്: വീട്ടില്‍ കയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഇരുപത്തിരണ്ടു വയസുള്ള പരപ്പനങ്ങാടി ആവില്‍ ബീച്ച് സ്വദേശിയായ അസറുദ്ദീനെയാണ് മാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുടെ വീടും പരിസരവും മനസിലാക്കിയ ശേഷം അസറുദ്ദീൻ രാത്രി പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. സുഹൃത്തിന്റെ ചികിത്സക്കെന്ന വ്യാജേന പെണ്‍കുട്ടിയുടെ കയ്യില്‍ നിന്നും ഇയാൾ പണവും കൈക്കലാക്കിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്യുകയും ശേഷം കോഴിക്കോട് ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി.
മാവൂര്‍ സി.ഐ. വിനോദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രജീഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ലിജുലാല്‍, അജീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...