Lucknow: ഉത്തര്‍ പ്രദേശില്‍ നിന്നും ഹൃദയ ഭേദകമായ വാര്‍ത്ത, മൂന്ന് മാസം പ്രായമുള്ള പെൺകുട്ടിയെ കൗമാരക്കാരന്‍ ബലാത്സം​ഗം ചെയ്തതായി റിപ്പോര്‍ട്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പിഞ്ചുകുഞ്ഞ് ഇപ്പോള്‍  ഇപ്പോള്‍  ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്


ഉത്തര്‍ പ്രദേശിലെ Etahഎന്ന ഗ്രാമത്തിലാണ് സംഭവം. കൃത്യത്തിന്  ശേഷം അയല്‍വാസിയായ  17കാരൻ ഒളിവിലാണ്.  കൗമാരക്കാരനെതിരെ FIR രജിസ്റ്റര്‍ ചെയ്തു.  പോലീസ് ഇയാളെ തിരയുകയാണ്.


കുഞ്ഞിനെ ഉറക്കിക്കിടത്തിയശേഷം, സമീപത്തെ ഗ്രൗണ്ടിൽ കളിക്കുകയായിരുന്നു  കുട്ടികളെ കുഞ്ഞിനെ നോക്കാനേൽപ്പിച്ച് എരുമകളെ കെട്ടാനായി പുറത്തേയ്ക്ക്  പോയതായിരുന്നു അമ്മ. തിരികെ എത്തിയപ്പോള്‍  അയല്‍വാസിയായ 17 കാരൻ കുഞ്ഞിന്‍റെ  കരച്ചിലടക്കാൻ ശ്രമിക്കുന്നതാണ് കണ്ടതെന്ന് അമ്മ പറയുന്നു. കൂടാതെ, കുഞ്ഞ് മലമൂത്ര വിസര്‍ജനം നടത്തിയെന്നും  ആൺകുട്ടി പറഞ്ഞതായി അമ്മ പോലീസിനോട് പറഞ്ഞു.   


പിന്നീട്  കുഞ്ഞിനെ  വൃത്തിയാക്കുമ്പോൾ സ്വകാര്യ ഭാഗങ്ങളില്‍ നിന്നും ചോരയൊലിക്കുന്നതാണ് കണ്ടത്. കുട്ടിയെ ഉടന്‍ തന്നെ അടുത്തുള്ള ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.


Also Read: Murder : മദ്യപാനത്തിനിടെ സംഘർഷം; യുവാവ് സുഹൃത്തുക്കളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി


സംഭവത്തില്‍  IPC സെക്ഷൻ 376 (ബലാത്സംഗം), പോക്സോ നിയമത്തിലെ വകുപ്പുകൾ എന്നിവ പ്രകാരം  FIR രജിസ്റ്റർ  ചെയ്തതായി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് രാജ് കുമാർ സിം​ഗ് പറഞ്ഞു.


സംഭവത്തോടെ ഒളിവില്‍ പോയ പ്രതിയെ പിടികൂടാന്‍  നാലംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.