Moral Police : സുഹൃത്തിനോട് വാട്സ്ആപ്പിൽ ചാറ്റ് ചെയതെന്ന പേരിൽ മലപ്പുറത്ത് അധ്യാപകനെ വീട്ടിൽ കയറി ആക്രമിച്ചു, മനംനൊന്ത് അധ്യാപകൻ ആത്മഹത്യ ചെയ്തു

Moral Police സ്ത്രീയുമായി വാട്സ്ആപ്പിൽ ചാറ്റ് (WhatsApp Chat) ചെയ്തെന്ന് ആരോപിച്ച് ആക്രമണത്തിന് ഇരയായ അധ്യാപകൻ തൂങ്ങി മരിച്ചു

Written by - Zee Malayalam News Desk | Last Updated : Aug 14, 2021, 05:28 PM IST
  • കഴിഞ്ഞ ദിവസം സ്ത്രീയുമായി ചാറ്റ് ചെയ്തെന്ന് പറഞ്ഞ് സുരേഷിനെ ഒരു സംഘം സദാചാരഗുണ്ടകൾ വീട്ടിൽ കയറി ആക്രമിച്ചിരുന്നു.
  • ഇതിൽ മനംനൊന്താണ് അധ്യാപകൻ ആത്മഹത്യ ചെയ്തതെന്ന് സുരേഷിന്റെ ബന്ധുക്കൾ പറഞ്ഞു.
  • സുഹൃത്തായ സ്ത്രീയോട് ചാറ്റ് ചെയ്തെന്ന് പേരിലാണ് സംഘം വീട്ടിലെത്തി ആക്രമിച്ചത്.
  • സുരേഷിന്റെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Moral Police : സുഹൃത്തിനോട് വാട്സ്ആപ്പിൽ ചാറ്റ് ചെയതെന്ന പേരിൽ മലപ്പുറത്ത് അധ്യാപകനെ വീട്ടിൽ കയറി ആക്രമിച്ചു, മനംനൊന്ത് അധ്യാപകൻ ആത്മഹത്യ ചെയ്തു

Malappuram : സ്ത്രീയുമായി വാട്സ്ആപ്പിൽ ചാറ്റ് (WhatsApp Chat) ചെയ്തെന്ന് ആരോപിച്ച് ആക്രമണത്തിന് ഇരയായ അധ്യാപകൻ തൂങ്ങി മരിച്ച നിലയിൽ. മലപ്പുറം (Malappuram) വലിയോറ സ്വദേശി 44കാരനായ സുരേഷ് ചാലിയത്തിനെയാണ് ഇന്ന് ശനിയാഴ്ച രാവിലെ വീടിനുള്ളിൽ ആത്മഹത്യ (Suicide) ചെയ്ത് നിലയിൽ കണ്ടെത്തിയത്. 

കഴിഞ്ഞ ദിവസം സ്ത്രീയുമായി ചാറ്റ് ചെയ്തെന്ന് പറഞ്ഞ് സുരേഷിനെ ഒരു സംഘം സദാചാരഗുണ്ടകൾ വീട്ടിൽ കയറി ആക്രമിച്ചിരുന്നു. ഇതിൽ മനംനൊന്താണ് അധ്യാപകൻ ആത്മഹത്യ ചെയ്തതെന്ന് സുരേഷിന്റെ ബന്ധുക്കൾ പറഞ്ഞു.

ALSO READ : ലൈംഗിക തൊഴിലാളി എന്ന പേരിൽ വീട്ടമ്മയുടെ ഫോൺ നമ്പർ പ്രചരിപ്പിച്ച സംഭവം വെച്ചുപൊറുപ്പിക്കില്ല, ശക്തമായ നടപടിയെടുക്കുമെന്ന് CM Pinarayi Vijayan

വീട്ടിൽ കയറി ഭാര്യയുടെയും മക്കളുടെയും മുന്നിൽ വെച്ചാണ് സദാചാരഗുണ്ടകൾ സുരേഷിന് നേരെ ആക്രമണം നടത്തിയത്. സുഹൃത്തായ സ്ത്രീയോട് ചാറ്റ് ചെയ്തെന്ന് പേരിലാണ് സംഘം വീട്ടിലെത്തി ആക്രമിച്ചത്.

ALSO READ ; Moral Police : Kannur ൽ സഹപാഠിയായ പെൺക്കുട്ടിക്കൊപ്പം നടന്നതിന് പത്താം ക്ലാസ് വിദ്യാർഥിക്ക് സദാചാരം പറഞ്ഞ് Auto Driver ടെ ക്രൂര മർദനം, CCTV Video പുറത്ത്

ഇതിന് ശേഷം സുരേഷ് മനോവിഷമത്തിലായി എന്നും സംഭവത്തെ തുടർന്നുള്ള മനോവിഷമത്തിലാണ് അധ്യാപകൻ ജീവനൊടുക്കിയതെന്നമാണ് കുടുംബം ആരോപിക്കുന്നത്. സുരേഷിന്റെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ALSO READ : Moral Policing in Pathanamthitta: സഹോദരനോടൊപ്പം നിന്ന പെൺകുട്ടിയ്ക്ക് നേരെ സദാചാര പൊലീസ് ചമഞ്ഞ് മദ്യപാനികൾ; മറുപടി നൽകി പെൺകുട്ടി [VIDEO]

അധ്യാപകൻ കൂടാതെ സുരേഷ് ചിത്രകാരനും ചലച്ചിത്ര പ്രവർത്തകനും കൂടിയാണ്. മലപ്പുറത്തെ രശ്മി ഫിലിം സൊസൈറ്റിയിൽ സുരേഷ് സജീവമായി പ്രവർത്തിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News