തിരുവനന്തപുരം: കിളിമാനൂർ മടവൂർ കൊച്ചാലുംമൂട്ടിൽ ദമ്പതികളെ പെട്രോളൊഴിച്ച് കത്തിച്ചു. ആക്രമണത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രഭാകരക്കുറുപ്പ് (70) മരിച്ചു. ഭാര്യ വിമലകുമാരിയെ (65) മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പനപ്പാംകുന്ന് സ്വദേശി ശശിധരൻ നായരാണ് ഇരുവരെയും കൊലപ്പെടുത്താൻ ശ്രമിച്ചത്. പൊള്ളലേറ്റ ഇയാളും ആശുപത്രിയിലാണ്. പള്ളിക്കൽ പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങി.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവത്തെക്കുറിച്ച് ബന്ധുക്കൾ പറയുന്നത് ഇങ്ങനെ. ശശിധരൻ നായരുടെ മകനെ 29 വർഷം മുമ്പ് പ്രഭാകരക്കുറുപ്പ് വിദേശത്ത് ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് കൊണ്ടുപോയിരുന്നു. എന്നാൽ വിദേശത്ത് വച്ച് തന്നെ ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതേത്തുടർന്ന് നിരന്തരം പ്രതിയുടെ ബന്ധുക്കളും പ്രഭാകരക്കുറുപ്പും തമ്മിൽ അസാരസ്യങ്ങൾ നിലനിന്നിരുന്നു. മകൻ മരിച്ചതിനെ തുടർന്നുണ്ടായ ശത്രുതയാണ് പ്രഭാകരക്കുറുപ്പിനെയും വിമലകുമാരിയെയും ആക്രമിക്കാൻ കാരണമായത്.


ALSO READ: Drishyam Model Muder: ദൃശ്യം മോഡൽ കൊലപാതകം: യുവാവിന്റെ മൃതദേഹം കണ്ടെത്തി!


പ്രഭാകരക്കുറുപ്പിൻ്റെ മകളും കൊച്ചുമകനും വീട്ടിൽ ഇല്ലാതിരുന്ന സമയമാണ് പ്രതി വീട്ടിലേക്ക് കമ്പി വടിയുമായി ഓടിയെത്തിയത്. ഇരച്ചെത്തിയ പ്രതി ഉടൻ തന്നെ കമ്പി വടി ഉപയോഗിച്ച് ഇരുവരെയും മർദ്ദിച്ച് അവശരാക്കി. ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം തുടർന്ന് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. 90 ശതമാനത്തിലധികം പൊള്ളലേറ്റ പ്രഭാകരക്കുറപ്പ് ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ മരിച്ചു. പൊള്ളലേറ്റ മറ്റുള്ള രണ്ടുപേരും അതീവഗുരുതരാവസ്ഥയിലാണ്. പള്ളിക്കൽ പൊലീസ് കേസടുത്ത് അന്വേഷണം തുടങ്ങി. മരിച്ച പ്രഭാകരക്കുറുപ്പിന്റെ മൃതദേഹം ഇൻക്വസ്റ്റിനും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.