Crime : രണ്ട് വയസ്സുകാരനെ വീടിന്റെ ബാൽക്കണിയിൽ നിന്ന് വലിച്ചെറിഞ്ഞ് പിതാവ്
പൊലീസ് ഉദ്യോഗസ്ഥർ നൽകുന്ന വിവരങ്ങൾ അനുസരിച്ച് കുഞ്ഞിനെ വലിച്ചെറിഞ്ഞതിന് ശേഷം പിതാവും ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടി.
ഡൽഹിയിൽ പിതാവ് രണ്ട് വയസ്സുകാരനെ വീടിന്റെ ബാൽക്കണിയിൽ വലിച്ചെറിഞ്ഞു. മൂന്ന് നിലയുള്ള വീടിന്റെ ബാൽക്കണിയിൽ നിന്നാണ് പിതാവ് കുഞ്ഞിനെ വലിച്ചെറിഞ്ഞത്. ഭാര്യയുമായി വഴക്കിട്ടതിനെ തുടർന്നാണ് പിതാവ് കുഞ്ഞിനെ ബാൽക്കണിയിൽ നിന്ന് വലിച്ചെറിഞ്ഞത്. പൊലീസ് ഉദ്യോഗസ്ഥർ നൽകുന്ന വിവരങ്ങൾ അനുസരിച്ച് കുഞ്ഞിനെ വലിച്ചെറിഞ്ഞതിന് ശേഷം പിതാവും ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടി. ഡൽഹി കൽകാജിയിൽ ഇന്നലെ, ഡിസംബർ 16 ന് രാത്രിയോടെയാണ് സംഭവം നടന്നത്.
ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനേയും പിതാവിനെയും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാൻ സിങാണ് തന്റെ കുഞ്ഞിനെ ബാൽക്കണിയിൽ നിന്ന് വലിച്ചെറിഞ്ഞ് ആത്മഹത്യക്ക് ശ്രമിച്ചത്. മാൻ സിങ്ങും ഭാര്യ പൂജയും കുറച്ച് നാളുകളായി വേർപ്പിരിഞ്ഞ് താമസിക്കുകയായിരുന്നു. പൂജയും ഇരുവരുടെയും രണ്ട് മക്കളും പൂജയുടെ മുത്തശ്ശിയുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്.
പൂജയുടെ മുത്തശ്ശിയുടെ വീട്ടിൽ ഇവരെ കാണാൻ മാൻ സിങ് എത്തുകയായിരുന്നു. തുടർന്ന് മാൻ സിങ്ങും പൂജയും തമ്മിൽ വാക്ക് തർക്കവും വഴക്കും ഉണ്ടായി. തുടർന്നാണ് ഇയാൾ മകനെ വീടിന്റെ ബാൽക്കണിയിൽ നിന്ന് വലിച്ചെറിഞ്ഞത്. 21 അടി താഴ്ചയിലേക്കാണ് മാൻ സിങ് തന്റെ മകനെ വലിച്ചെറിഞ്ഞത്. മാൻ സിങ്ങിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. പൂജയുടെ മുത്തശ്ശിയുടെ മൊഴിയനുസരിച്ച് മാൻ സിങ് ഈ സമയം മദ്യ ലഹരിയിൽ ആയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...