New Delhi: മഹാരാഷ്ട്രയിൽ 29 പേർ ചേർന്ന് 15 വയസ്സുകാരിയെ ബലാത്സംഗം (Gang Rape) ചെയ്തു. 9 മാസങ്ങളാണ് പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയത്. 2 മൈനർ വ്യക്തികൾ ഉൾപ്പടെ ചേർന്നാണ് പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയത്. വ്യാഴാഴ്ചയാണ് പൊലീസ് ഉദ്യോഗസ്ഥർ ബലാത്സംഗത്തിന്റെ വിവരങ്ങൾ പുറത്ത് വിട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജനുവരിയിൽ ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ കാമുകൻ കുട്ടിയെ പീഡിപ്പിക്കുകയും, പീഡനത്തിന്റെ വീഡിയോ എടുക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇയാളുടെ സുഹൃത്തുക്കളും ഈ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു.


ALSO READ: Kidnapping Attempt | കയ്യിൽ കടന്നു പിടിച്ചു, രാത്രി ഡ്യൂട്ടികഴിഞ്ഞ് മടങ്ങിയ ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം


പെൺകുട്ടിയുടെ കാമുകൻ ആദ്യം പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് വരികെയായിരുന്നു. തുടർന്ന് ഇയാളുടെ സുഹൃത്തുക്കൾ ഈ പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. ഡോംബിവിലി, ബദ്‌ലാപൂർ, മുർബാദ്, റബലെ എന്നിടങ്ങളിൽ എത്തിച്ചാണ് ബലാത്സംഗം ചെയ്തതെന്ന് അഡീഷണൽ പോലീസ് കമ്മീഷണർ, ദത്താത്രേ കരലെ പറഞ്ഞു.


ALSO READ: Actress Payal Ghosh : നടി പായൽ ഘോഷിന് പരിക്ക്, അജ്ഞാതരുടെ ആസിഡ് ആക്രമണമാണെന്ന് നടി


പെൺകുട്ടിയുടെ പരാതിയെ തുടർന്ന് മുംബൈ പൊലീസ് 24 പേരെ അറസ്റ്റ് ചെയ്തതായും ദത്താത്രേ കരലെ പറഞ്ഞു. രാഷ്ട്രീയ പാർട്ടികളുമായി ബന്ധമുള്ള ആളുകളെയാണ് അറസ്റ്റ് ചെയ്തതെന്നും റിപ്പോർട്ടുകളുണ്ട്. 


ALSO READ: Ganja Seized : 12 കിലോ കഞ്ചാവുമായി ചിറയിൻകീഴിൽ രണ്ട് പേർ പിടിയിൽ


ബലാത്സംഗം, ആവർത്തിച്ചുള്ള ബലാത്സംഗം, കൂട്ടബലാത്സംഗം, "പതിനാറ് വയസ്സിന് താഴെയുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്യുക, പോക്‌സോ തുടങ്ങി നിരവധി ഐപിസി സെക്ഷനുകൾ ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തതും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക