Murder : `പബ്‌ജി കളിക്കാൻ സമ്മതിച്ചില്ല`; അമ്മയെ വെടിവെച്ച് കൊന്ന ശേഷം കൂട്ടുക്കാരോടൊപ്പം ആഘോഷിച്ച് 16 കാരൻ
Shoccking Murder : കൊലപ്പെടുത്തിയ ശേഷം മൃതദേഹം രണ്ട് ദിവസത്തോളം റൂമിനുള്ളിൽ പൂട്ടിയിടുകയും ചെയ്തു,
ലക്ക്നൗ : പബ്‌ജി കളിക്കാൻ അനുവദിക്കാതിരുന്നതിനെ തുടർന്ന് അമ്മയെ വെടിവെച്ച് കൊന്ന് പതിനാറു വയസുകാരൻ. ഉത്തർ പ്രദേശിലെ ലക്ക്നൗവിലാണ് സംഭവം നടന്നത്. അച്ഛന്റെ ലൈസൻസുള്ള തോക്കെടുത്താണ് മകൻ അമ്മയെ കൊലപ്പെടുത്തിയത്. കൂടാതെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം രണ്ട് ദിവസത്തോളം റൂമിനുള്ളിൽ പൂട്ടിയിടുകയും ചെയ്തു, മൃതദേഹത്തിന്റെ മണം പുറത്ത് വരാതിരിക്കാനായി കുട്ടി റൂമിൽ റൂം സ്പ്രേയും അടിച്ചിരുന്നു.
കൊലപാതകത്തിന് ശേഷം കുട്ടി തന്റെ രണ്ട് സുഹൃത്തുക്കളെ വീട്ടിൽ വിളിച്ച് വരുത്തി ആഘോഷിക്കുകയായിരുന്നു. 'അമ്മ വീട്ടിലിലെന്നും ബന്ധുവിന്റെ വീട്ടിൽ പോയിരിക്കുകയാണെന്നുമാണ് കുട്ടി സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. കൂടാതെ ഈ ദിവസങ്ങളിലെല്ലാം അമ്മയുടെ ഫോൺ ഉപയോഗിച്ച് പുറത്ത് നിന്ന് ഭക്ഷണം ഓർഡർ ചെയ്യുകയായിരുന്നു. ആദ്യ രണ്ട് ദിവസങ്ങളിൽ അയൽവാസികൾക്ക് പോലും സംശയം തോന്നിയിരുന്നില്ല.
ALSO READ: കണ്ണൂര്‍ പേരാവൂരില്‍ പിതാവിനെ ക്രൂരമായി മർദിച്ച് മകൻ, നിലത്തിട്ട് ചവിട്ടി; മകൻ പോലീസ് കസ്റ്റഡിയിൽ
ഇവരോടൊപ്പം പത്തു വയസുക്കാരിയായ സഹോദരിയും താമസിച്ചിരുന്നു. അനിയത്തിയെ ഭീഷണിപ്പെടുത്തി ഈ ദിവസങ്ങളിലെല്ലാം റൂമിനുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. പബ്‌ജി കളിക്കാൻ സമ്മതിക്കാത്തതിന്റെയും പണം നൽകാത്തതിന്റെയും ദേഷ്യത്തിലാണ് കൊലപാതകമെന്ന് കുട്ടി സമ്മതിച്ചു. അച്ഛന്റെ തോക്കെടുത്ത് അമ്മയുടെ തലയിൽ തന്നെ വെടിവെക്കുകയായിരുന്നുവെന്നും കുട്ടി വ്യക്തമാക്കി.
കുട്ടിയുടെ അച്ഛൻ ഒരു പട്ടാള ഉദ്യോഗസ്ഥനാണ്. വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങിയപ്പോൾ അയൽവാസി കുട്ടികളുടെ അച്ഛനോട് ഫോൺ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഇദ്ദേഹം വിവരം അറിയിച്ചതിനെ തുടർന്ന് വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥർ രണ്ട് ദിവസം പഴക്കമുള്ള മൃതദേഹമാണ് കണ്ടത്. ചെവ്വാഴ്ച്ച രാത്രിയോടെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
ജൂൺ 4 നാണ് അവസാനമായി ഭാര്യയുമായി സംസാരിച്ചതെന്ന് മരിച്ച യുവതിയുടെ ഭർത്താവ് പറഞ്ഞു. അന്ന് മകനും ഭാര്യയും തമ്മിൽ വഴക്കുണ്ടായതായും ഭർത്താവ് പറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ആദ്യം ഒരു ഇലക്ട്രിഷ്യനാണ് കൊലപാതകിയെന്ന് വരുത്തി തീർക്കാൻ കുട്ടി ശ്രമിച്ചിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കുട്ടി കുറ്റസമ്മതം നടത്തുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...