കോട്ടയം സ്വദേശി അർച്ചനയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ, സ്ത്രീധന പീഡനമടക്കമുള്ള വകുപ്പുകൾ ചുമത്തി പോലീസ്

രണ്ടര വർഷം മുൻപാണ് അർച്ചനയും ബിനുവും തമ്മിലുള്ള വിവാഹം നടന്നത്. ഓട്ടോ കൺസൾട്ടന്റായ ബിനു പണവും സ്വർണവും ഒന്നും വേണ്ടെന്ന് പറഞ്ഞാണ് അർച്ചനയെ വിവാഹം കഴിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 5, 2022, 10:44 AM IST
  • കല്യാണം കഴിഞ്ഞ ശേഷം ബിനുവും വീട്ടുകാരും പണമാവശ്യപ്പെട്ട് അർച്ചനയെ പീഡിപ്പിച്ചിരുന്നുവെന്നാണ് പിതാവ് രാജു പറയുന്നത്.
  • വ്യാപാര സ്ഥാപനം വിപുലപ്പെടുത്താൻ ബിനുവിന് 25 ലക്ഷം രൂപ നൽകാൻ ആവശ്യപ്പെട്ടായിരുന്നു പീഡിപ്പിച്ചിരുന്നത്.
  • സ്ഥലം വിറ്റ് ബിനുവിന് പണം നൽകാൻ വീട്ടുകാർ തീരുമാനിച്ചെങ്കിലും കൊവിഡ് കാലമായതിനാൽ അത് നടന്നില്ല.
  • ഈ വൈരാ​ഗ്യത്തിന് ബിനു അർച്ചനയെ ഉപദ്രവിച്ചിരുന്നു.
കോട്ടയം സ്വദേശി അർച്ചനയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ, സ്ത്രീധന പീഡനമടക്കമുള്ള വകുപ്പുകൾ ചുമത്തി പോലീസ്

കോട്ടയം: മണർകാട് സ്വദേശി അർച്ചനയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. സ്ത്രീധന പീഡനമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് ബിനുവിനെ അറസ്റ്റ് ചെയ്തത്. ഏപ്രിൽ മൂന്നിനാണ് അർച്ചനയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് അർച്ചനയുടെ മാതാപിതാക്കൾ ബിനുവിനെതിരെ പരാതി നൽകുകയായിരുന്നു.

സ്ത്രീധനത്തിന്റെ പേരിൽ ബിനു മകളെ പീഡിപ്പിച്ചിരുന്നുവെന്നാണ് അർച്ചനയുടെ മാതാപിതാക്കൾ ആരോപണം ഉന്നയിച്ചത്. രണ്ടര വർഷം മുൻപാണ് അർച്ചനയും ബിനുവും തമ്മിലുള്ള വിവാഹം നടന്നത്. ഓട്ടോ കൺസൾട്ടന്റായ ബിനു പണവും സ്വർണവും ഒന്നും വേണ്ടെന്ന് പറഞ്ഞാണ് അർച്ചനയെ വിവാഹം കഴിക്കുന്നത്. എന്നാൽ കല്യാണം കഴിഞ്ഞ ശേഷം ബിനുവും വീട്ടുകാരും പണമാവശ്യപ്പെട്ട് അർച്ചനയെ പീഡിപ്പിച്ചിരുന്നുവെന്നാണ് പിതാവ് രാജു പറയുന്നത്. വ്യാപാര സ്ഥാപനം വിപുലപ്പെടുത്താൻ ബിനുവിന് 25 ലക്ഷം രൂപ നൽകാൻ ആവശ്യപ്പെട്ടായിരുന്നു പീഡിപ്പിച്ചിരുന്നത്.

Also Read: Pooppara Rape Case: പൂപ്പാറ കൂട്ടബലാത്സംഗ കേസ്; ഇതരസംസ്ഥാനക്കാരായ രണ്ട് പേർ കൂടി അറസ്റ്റിൽ

സ്ഥലം വിറ്റ് ബിനുവിന് പണം നൽകാൻ വീട്ടുകാർ തീരുമാനിച്ചെങ്കിലും കൊവിഡ് കാലമായതിനാൽ അത് നടന്നില്ല. ഈ വൈരാ​ഗ്യത്തിന് ബിനു അർച്ചനയെ ഉപദ്രവിച്ചിരുന്നു. കുടുംബത്തോട് സംസാരിക്കാൻ അനുവദിച്ചിരുന്നില്ല. അർച്ചനയുടെ മാതാപിതാക്കളുടെ മുൻപിൽ വച്ചും ബിനു അവളെ തല്ലിയിട്ടുണ്ടെന്ന് പിതാവ് വ്യക്തമാക്കി. അർച്ചന മരിക്കുന്നത് ദിവസങ്ങൾക്ക് മുമ്പ് ബിനുവിന് 20,000 രൂപ കൈമാറിയിരുന്നുവെന്നും കുടുംബം വെളിപ്പെടുത്തുന്നു. അർച്ചനയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയതും പ്രതിയെ അറസ്റ്റ് ചെയ്തതും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News