Kozhikode : യുവാവ് ഭാര്യയെയും മകളെയും ക്രൂരമായി മർദ്ദിച്ചുവെന്ന് പരാതി. കോഴിക്കോട് താമരശ്ശേരിയിലാണ് കേസിനാസ്പദമായ സംഭവം.  താമരശേരി സ്വദേശി ഫിനിയയാണ് പരാതി നൽകിയിരിക്കുന്നത്. ഫിനിയയുടെ ചെവി യുവാവ് കടിച്ച് മുറിച്ചുവെന്നും ഒമ്പത് വയസ്സുകാരിയായ മകളുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ചുവെന്നും പരാതിയിൽ പറയുന്നു. താമരശേരി സ്വദേശി ഷാജിക്കെതിരെയാണ് പരാതി.


COMMERCIAL BREAK
SCROLL TO CONTINUE READING

മർദ്ദനത്തെ തുടർന്ന് പരിക്കേറ്റ ഒമ്പത് വയസ്സുകാരി നിലവിൽ  കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. മകൾ സൈക്കിൾ വാങ്ങി നൽകാൻ ആവശ്യപ്പെട്ടതാണ് മർദ്ദനത്തിന് കാരണമെന്ന് പരാതിക്കാരിയായ ഫിനിയ പറയുന്നു.


ALSO READ: മാനസിക വെല്ലുവിളി നേരിടുന്ന പതിനാലുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ചു; അയൽവാസികൾ പിടിയിൽ


ഇതിന് മുമ്പും പണം ആവശ്യപ്പെട്ട് നിരവധി തവണ ഭർത്താവ് മർദ്ദനത്തിന് ഇരയാക്കിയിരുന്നുവെന്ന് ഫിനിയ പറയുന്നു. സംഭവത്തിൽ താമരശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫിനിയയുടെ പരാതിയിൽ ഷാജിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ ചൈൽഡ് ലൈൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും റിപ്പോർട്ട് നൽകും.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.