മകളുടെ സഹപാഠിയെ  യുവതി വിഷം കൊടുത്ത് കൊലപ്പെടുത്തിയതായി പരാതി. പുതുച്ചേരി കാരയ്ക്കലിലാണ് സംഭവം നടന്നത്. മകളേക്കാൾ സഹപാഠി പഠനത്തിൽ മികവ് പുലർത്തിയതിനെ തുടർന്നാണ് യുവതി വിദ്യാർഥിയെ കൊലപ്പെടുത്തിയതെന്നാണ് പരാതി. കാരയ്ക്കൽ സ്വദേശികളായ രാജേന്ദ്രൻ, മാലതി  എന്നിവരുടെ മകനാണ് കൊല്ലപ്പെട്ടത്. എട്ടാം ക്ലാസ് വിദ്യാർഥിയാണ് കൊല്ലപ്പെട്ട ബാലമണികണ്ഠൻ. കാരയ്ക്കലിലെ ഒരു സ്വകാര്യ സ്കൂളിലാണ് ബാലമണികണ്ഠൻ പഠിച്ചിരുന്നത്. ഇതേ ക്ലാസിലെ വിദ്യാർഥിയുടെ അമ്മയ്‌ക്കെതിരെയാണ് പരാതി നല്കിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 ബാലമണികണ്ഠന്റെ മാതാപിതാക്കൾ പുതുച്ചേരിയിലെ തന്നെ ഒരു ന്യായവില കടയിലെ ജീവനക്കാരാണ്. ഇരുവരുടെയും രണ്ടാമത്തെ മകനാണ് ബാലമണികണ്ഠൻ. വിഷബാധയെ തുടർന്നാണ് ബാലമണികണ്ഠൻ മരിച്ചത്. മരിച്ച ദിവസം വിദ്യാർഥി സഹപാഠിയുടെ വീട് സന്ദർശിച്ചിരുന്നു. അപ്പോഴാണ് സഹപാഠിയുടെ 'അമ്മ വിഷം കുട്ടിക്ക് നൽകിയതെന്നാണ് പരാതി. സ്കൂൾ വാർഷിക പരിപാടികളുടെ പരിശീലനത്തായിരുന്നു ബാലമണികണ്ഠൻ ഈ വീട്ടിലെത്തിയത്. ഇവിടെ നിന്ന് തിരികെ എത്തിയപ്പോൾ മുതൽ  ബാലമണികണ്ഠന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നുവെന്നാണ് മാതാപിതാക്കൾ പറയുന്നത്.


ALSO READ: തിരുവനന്തപുരത്ത് വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം


ഇന്നലെ, സെപ്റ്റംബർ 3 ന് രാത്രിയോടെ ചികിത്സയിൽ ഇരിക്കെയാണ് ബാലമണികണ്ഠൻ  മരിച്ചത്. സഹപാഠിയുടെ വീട്ടിൽ നിന്ന് തിരികെയെത്തിയത് മുതൽ വിദ്യാർഥി തുടർച്ചയായി ഛർദ്ദിച്ചിരുന്നുവെന്നും മാതാപിതാക്കൾ പറയുന്നുണ്ട്. ഇതിനെത്തുടർന്നാണ് വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാരയ്ക്കൽ സർക്കാർ ജനറൽ ആശുപത്രിയിലാണ് കുട്ടി ചികിത്സ തേടിയത്. ക്ലാസ്സിൽ ഒന്നാം സ്ഥാനം നേടിയതിനെ തുടർന്നുള്ള അസൂയയാണ് കൊലപാതകത്തിന് കാരണമെന്ന് ബാലമണികണ്ഠന്റെ മാതാപിതാക്കൾ ആരോപിക്കുന്നുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ