ഓൺലൈൻ ഡേറ്റിങ് വഴി നടത്തിയ ക്രിപ്റ്റോ കറൻസി തട്ടിപ്പിലൂടെ യുവാവിന് 3 ലക്ഷത്തോളം ഡോളർ നഷ്ടമായി. മൈക്ക് എന്ന യുവാവിനാണ് അബദ്ധം പറ്റിയത്. ടിൻഡറിലൂടെയാണ് മൈക് മലേഷ്യൻ സ്വദേശിയായ ജെന്നി എന്ന യുവതിയെ പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും മാസങ്ങളോളം ടിൻഡറിലൂടെയും വാട്ട്സ്ആപ്പിലൂടെയും സംസാരിച്ചെങ്കിലും ഇരുവരും നേരിട്ട് കണ്ടിരുന്നില്ല. തട്ടിപ്പ് നടന്നതായി മനസിലാക്കിയപ്പോഴാണ് ജെന്നി എന്നൊരാൾ പോലുമില്ലെന്ന് മൈക്ക് മനസിലാക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

2021 ജൂലൈലാണ് മൈക്കിന് ടിൻഡറിലൂടെ ജെന്നിയെ മാച്ചായി ലഭിക്കുന്നത്. ആദ്യം യാത്രകളെ കുറിച്ചും, ഇഷ്ടങ്ങളെ കുറിച്ചും ഒക്കെയായിരുന്നു ഇരുവരും സംസാരിച്ചിരുന്നത്. എന്നാൽ ഒരു മാസത്തിന് ശേഷം ബിറ്റ് കോയ്‌നിനെ കുറിച്ച് സംസാരിക്കാൻ ആരംഭിക്കുകയായിരുന്നു. തനിക്ക് ജെപി മോർഗനിൽ ജോലി ചെയ്തിരുന്ന ഒരു അങ്കിൾ ഉണ്ടെന്നും, ഇതിനെ പറ്റി നല്ല അറിവാണെന്നും പറഞ്ഞതായും മൈക്ക് പറയുന്നു.


ALSO READ: Valentine's Day Scam : ഓൺലൈൻ ഡേറ്റിങ് ആപ്പുകൾ ഉപയോഗിക്കുമ്പോൾ തട്ടിപ്പുകാരെ സൂക്ഷിക്കുക; ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?


തുടർന്ന് ജെന്നിയുടെ നിർബന്ധ പ്രകാരം crypto.com ന്ന വെബ്സൈറ്റിൽ 3000 ഡോളറുകൾ മൈക്ക് നിക്ഷേപിച്ചു. തുടർന്ന് മറ്റൊരു പ്ലാറ്റ്‌ഫോമിലേക്ക് ജെന്നിയുടെ ആവശ്യപ്രകാരം ഈ പണം മാറ്റുകയും ചെയ്തു. ഇതിൽ നിന്ന് ധാരാളം ലാഭം ലഭിച്ചുവെന്നും, കൂടുതൽ പണം നിക്ഷേപിച്ചാൽ കൂടുതൽ പണം ലഭിക്കുമെന്ന് പറഞ്ഞ് ജെന്നി നിർബന്ധിച്ചതായും മൈക്ക് പറയുന്നു. കൂടാതെ ക്രിപ്റ്റോ കറൻസി പോർട്ടഫോളിയോയിൽ 1 മില്യൺ ഡോളർ ലഭിച്ചപ്പോൾ ഡിവൺ എന്ന ഗൈഡിനെ കൂടി മൈക്കിന് ഏർപ്പെടുത്തി നൽകിയിരുന്നു. . 


തുടർന്നും നാല് മാസങ്ങൾ പണം നിക്ഷേപിക്കാൻ തുടർന്ന്. എന്നാൽ ടാക്സ് നൽകേണ്ട അവസരം വന്നപ്പോൾ വിവരങ്ങൾ ഐആർഎസിന് പകരം ഹോംലാൻഡ് സെക്യൂരിറ്റിന് നൽകിയാൽ മതിയെന്ന് ജെന്നിയും ഡിവണും പറഞ്ഞു. ഇത് മൈക്കിൽ സംശയം ഉണ്ടാക്കി. തുടർന്ന് പണം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് പറ്റിക്കപ്പെട്ട വിവരം മനസിലാകുന്നത്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.