Valentine's Day Scam : ഓൺലൈൻ ഡേറ്റിങ് ആപ്പുകൾ ഉപയോഗിക്കുമ്പോൾ തട്ടിപ്പുകാരെ സൂക്ഷിക്കുക; ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

ഓൺലൈൻ ഡേറ്റിങ് ഒഴിവാക്കണമെന്നല്ല എന്നാൽ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം.

Written by - Zee Malayalam News Desk | Last Updated : Feb 12, 2022, 03:12 PM IST
  • ഓൺലൈൻ ഡേറ്റിങ് ഒഴിവാക്കണമെന്നല്ല എന്നാൽ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം.
  • ഓൺലൈൻ തട്ടിപ്പുകളിൽ നീചമായ ഒന്നാണ് റൊമാൻസ് തട്ടിപ്പുകൾ.
  • ഇത് ആളുകളുടെ പണം കൂടാതെ ആളുകളുടെ വികാരങ്ങൾ കൂടിയാണ് തട്ടിപ്പിന് ഇരയാക്കുന്നത്.
  • ഈയടുത്ത് പുറത്തിറങ്ങിയ ദി ടിൻഡർ സ്വിൻഡ്ലർ എന്ന ഡോക്യുമെന്ററി വളരെയധികം ശ്രദ്ധ നേടിയിരുന്നു.
Valentine's Day Scam : ഓൺലൈൻ ഡേറ്റിങ് ആപ്പുകൾ ഉപയോഗിക്കുമ്പോൾ തട്ടിപ്പുകാരെ സൂക്ഷിക്കുക; ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

കോവിഡും ലോക്ഡൗണും ഒക്കെ വന്നതോട് കൂടി ഡേറ്റിങിന് കൂടുതൽ ആളുകളും ഓൺലൈൻ ഡേറ്റിങ് ആപ്പുകളെ ആശ്രയിക്കാൻ തുടങ്ങി. വാലെന്റൈൻസ് ഡേ അടുത്തതോട് കൂടി ഇത് വർധിക്കാനും ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇതിനോടൊപ്പം തന്നെ ഇതുമായി ബന്ധപ്പെട്ട തട്ടിപ്പുകളും വർധിച്ചിട്ടുണ്ട് . ഓൺലൈൻ ഡേറ്റിങ് ഒഴിവാക്കണമെന്നല്ല എന്നാൽ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം.

ഓൺലൈൻ തട്ടിപ്പുകളിൽ നീചമായ ഒന്നാണ് റൊമാൻസ് തട്ടിപ്പുകൾ. ഇത് ആളുകളുടെ പണം കൂടാതെ ആളുകളുടെ വികാരങ്ങൾ കൂടിയാണ് തട്ടിപ്പിന് ഇരയാക്കുന്നത്. ഈയടുത്ത് പുറത്തിറങ്ങിയ ദി ടിൻഡർ സ്വിൻഡ്ലർ എന്ന ഡോക്യുമെന്ററി വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഓൺലൈൻ ഡേറ്റിങ് ആപ്പുകൾ വഴി നടത്തിയ തട്ടിപ്പുകളെ കുറിച്ചുള്ള യഥാർഥ സംഭവങ്ങളെ കുറിച്ചുള്ളതായിരുന്നു ഡോക്യുമെന്ററി.

ALSO READ: Valentine's Week 2022 | പ്രണയവും ചോക്ലേറ്റും തമ്മിൽ എന്താണ് ബന്ധം? എന്തുകൊണ്ട് പ്രണയം തുറന്ന് പറഞ്ഞതിന് ശേഷം ചോക്ലേറ്റ് നൽകുന്നു?

തങ്ങളുടെ കഥകൾ പങ്കുവെക്കാനും പ്രണയ വഞ്ചനയുടെ യാഥാർത്ഥ്യങ്ങളിലേക്ക് വെളിച്ചം വീശാനും മുന്നോട്ട് വന്നതിന് ഈ സ്ത്രീകൾക്ക് നന്ദി അറിയിക്കുന്നുവെന്ന് ടിൻഡറിന്റെ വക്താവ് പറഞ്ഞു. ഇത്തരത്തിലുള്ള തട്ടിപ്പുകളോട് ടിൻഡറിന്  ഒരു സീറോ ടോളറൻസ് പോളിസിയാണ് ഉള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ഉപഭോക്താക്കളുടെ സുരക്ഷാ ഉറപ്പാക്കാൻ സാധിക്കുന്നതെല്ലാം ചെയ്യുമെന്നും ഉറപ്പ് നൽകിയിരുന്നു.

ALSO READ: Rose Day 2022 : ഓരോ നിറത്തിനും ഓരോ അർഥങ്ങളാണ്; റോസ് സമ്മാനിക്കുന്നതിന് മുമ്പ് ഇക്കാര്യം അറിഞ്ഞിരിക്കുന്നത് നല്ലതാണ്

ഓൺലൈൻ ഡേറ്റിങ് നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കോണ്ടാക്ടുകൾ ബ്ലോക്ക് ചെയ്യുക

നിങ്ങൾക്ക് നിങ്ങളുടെ ഓൺലൈൻ ഡേറ്റുമായുള്ള സംഭാഷണം സുഖകരമായി തോന്നിയില്ലെങ്കിൽ ആ കോൺടാക്ട് ഉടൻ തന്നെ ബ്ലോക്ക് ചെയ്യണം. അനാവശ്യമായ മെസ്സേജുകൾ അയക്കുകയാണെങ്കിലും, നിങ്ങളുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോദിക്കുകയാണെങ്കിലും ഇത് ചെയ്യണം. എല്ലാ ഡേറ്റിങ് അപ്പുകളിലും ഇതിനുള്ള സൗകര്യം ഉണ്ട്.

 വെരിഫിക്കേഷൻ

സംസാരിക്കുന്നതിന് മുമ്പ് നിങ്ങളുടെ ഓൺലൈൻ മാച്ച് തങ്ങളുടെ അക്കൗണ്ട് വെരിഫൈ ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. ഇത് ഒരു പരിധി വരെ തട്ടിപ്പുകളിൽ നിന്ന് രക്ഷ നേടാൻ സഹായിക്കും. എല്ലാ ഡേറ്റിങ് ആപ്പുകളിലും ഈ സൗകര്യമുണ്ട്.

ALSO READ:Valentine's Week 2022 | 'പ്രൊപ്പോസ് ഡേ മുതൽ പ്രോമിസ് ഡേ' വരെ, പ്രണയം പറയാൻ ഈ നാളുകൾ...

സംശയമുള്ള അക്കൗണ്ടുകൾ റിപ്പോർട്ട് ചെയ്യുക

ഏതെങ്കിലും ആളുകൾ തട്ടിപ്പുക്കാരണെന്ന് തോന്നിയാൽ അപ്പോൾ തന്നെ റിപ്പോർട്ട് ചെയ്യുക. ഇത് ഇവർക്കെതിരെ ആപ്പുകൾ നടപടിയെടുക്കുകയും മറ്റുള്ളവരെ തട്ടിപ്പിൽ നിന്ന് രക്ഷിക്കാൻ സഹായിക്കുകയും ചെയ്യും. 

കാണാനും, വീഡിയോ കാളിലും വരാൻ തയ്യാറാകുന്നില്ലെങ്കിൽ സൂക്ഷിക്കുക

നിങ്ങളുടെ മാച്ച് നിങ്ങളെ കാണാൻ സമ്മതിക്കാതിരിക്കുകയോ, വീഡിയോ  കാളിലിൽ വരാതിരിക്കുകയും ചെയ്യുകയാണെങ്കിൽ സൂക്ഷിക്കുക. നിങ്ങളുടെ കൂടുതൽ വിവരങ്ങൾ പറയുകയും, അവരുടെ വിവരങ്ങൾ പറയാതെ ഇരിക്കുകയുമാണെങ്കിൽ സൂക്ഷിക്കുക. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News